26 April 2024 Friday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ അനുമോദന സമ്മേളനവും സണ്ടേസ്കൂൾ വാർഷികാഘോഷവും നടന്നു

ckmnews

ചാലിശേരി യാക്കോബായ സുറിയാനി  പള്ളിയിൽ അനുമോദന സമ്മേളനവും

സണ്ടേസ്കൂൾ വാർഷികാഘോഷവും നടന്നു


ചങ്ങരംകുളം:ചാലിശ്ശേരി സെന്റ്  പീറ്റേഴ്സ് ആന്റ്  സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ അനുമോദനവും 

സണ്ടേസ്കൂൾ വാർഷീകവും ആഘോഷിച്ചു.പൗരോഹിത്യ ശൂശ്രഷയിൽ നിന്ന് വിരമിക്കുന്ന തൃശൂർ ഭദ്രാസനത്തിലെ സീനിയർ വൈദീകനായ വന്ദ്യ ജെക്കബ് -കോർ - എപ്പിസ്കോപ്പ ദീർഘകാലം ചാലിശേരി  ഇടവക വികാരിയായിരുന്നു.ഭദ്രാസനത്തിലെ നിരവധി പള്ളികളിൽ വികാരിയായി സേവനം നടത്തിയിട്ടുണ്ട്. നിലവിൽ വട്ടായി പള്ളിയിൽ ആരാധന നടത്തിവരുന്നു.ഇടവകാംഗമായ വന്ദ്യ ജെക്കബ് ചാലിശേരി കോർ - എപ്പിസ്കോപ്പക്കുള്ള യാത്രയയപ്പ്  അനുമോദന സമ്മേളനവും , സണ്ടേസ്കൂൾ വാർഷീകവും  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ ഉദ്ഘാടനം ചെയ്തു.തൃശൂർ ഭദ്രാസനാധിപൻ ഡോ. കുര്യാക്കോസ് മോർ ക്ലീമ്മീസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി.ട്രസ്റ്റി സി യു ശലമോൻ ,  സെക്രട്ടറി പി.സി താരുകുട്ടി  എന്നിവർ ചേർന്ന് ഇടവകയുടെ ഉപഹാരം കോർ- എപ്പിസ്കോപ്പക്ക് നൽകി.ഷെവലിയാർ സി.ഇ. ചാക്കുണ്ണി , പഞ്ചായത്ത് അംഗം ആനി വിനു , സി.എസ്.ഐ പള്ളി വികാരി ഫാ. സണ്ണി ദാനിയേൽ , മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ ജോബ് കുഴുപ്പള്ളി , ജോസഫ് ചാലിശേരി , സഭാ മാനേജിംഗ് കമ്മറ്റിയംഗം കെ.എ. ഏലിയാസ് , ഭദ്രാസന കൗൺസിൽ മെമ്പർ സി.യു. രാജൻ ,  സണ്ടേസ്കൂൾ പ്രധാനദ്ധ്യാപ കൻ  ഡോ. നെൽസൺ ചുങ്കത്ത് ,  പി ടി എ വൈസ് പ്രസിഡന്റ് സി.വി. ഷാബു , വനിത സമാജം സെക്രട്ടറി ലൂസ്സി ചെറിയാൻ , എന്നിവർ സംസാരിച്ചു.അനുമോദനത്തിന്  ഫാ ജെക്കബ് കോർ - എപ്പിസ്കോപ്പ  മറുപടി പ്രസംഗം നടത്തി. വികാരി ഫാ. ജെക്കബ് കക്കാട്ട് സ്വാഗതവും അദ്ധ്യാപകൻ കെ.സി ആന്റണി നന്ദിയും പറഞ്ഞു.ഹോളിലാൻഡ് പിൽഗ്രീം സൊസൈറ്റിക്കു വേണ്ടി   എം.സി. ജോൺസൻ കോർ - എപ്പിസ്കോപ്പ ക്ക് ഉപഹാരം നൽകി.സണ്ടേസ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.സണ്ടേസ്കൂൾ കുട്ടികൾക്കും എം.ജെ.എസ് എസ് എ    പ്ലസ്ടു വിജയിച്ച പന്ത്രണ്ട് കുട്ടികൾക്കുള്ള വെള്ളിമെഡലും , ഏറ്റവും ഉയർന്ന തുകക്ക് ലേലം കരസ്ഥമാക്കിയ ചെറുവത്തൂർ വറതപ്പൻ  ചുമ്മാർ കുടുംബത്തിനും മെത്രാപ്പോലീത്ത സമ്മാനങ്ങൾ  വിതരണം നടത്തി.പരിപാടിക്ക്  വികാരി. ഫാ. ജെക്കബ് കക്കാട്ട്  , ട്രസ്റ്റി സി.യു.ശലമോൻ ,സെക്രട്ടറി  പി.സി.താരുക്കുട്ടി  എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകി.