29 March 2024 Friday

വനിതാദിനം ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഗേൾസ് ഫ്രണ്ട്ലി ഓപ്പൺ ജിംനേഷ്യം വരുന്നു.

ckmnews

വനിതാദിനം


ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ  ഗേൾസ് ഫ്രണ്ട്ലി  ഓപ്പൺ ജിംനേഷ്യം വരുന്നു.


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഗേൾസ് ഫ്രണ്ട്ലി ഓപ്പൺ ജിംനേഷ്യം വരുന്നു.പാലക്കാട് ജില്ലാപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ടി.കെ നാരായണദാസാണ് സ്കൂളിലേക്ക് ഗേൾസ് ഫ്രണ്ട്ലി ഓപ്പൺ ജിംനേഷ്യം പദ്ധതി ഒരുക്കിയത്.കഴിഞ്ഞ വർഷം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് നൽകിയിരുന്നു.ആധുനിക ടോയ് ലെറ്റ്  ഉദ്ഘാടനത്തിൻ്റെ ആഹ്ലാദത്തിൽ  പെൺകുട്ടികൾ നടത്തിയ  ഫ്ളാഷ്മോബ്  ഏറെ ശ്രദ്ധ നേടിയിരുന്നു.ഇതിനെ തുടർന്നാണ് ജില്ലാ പഞ്ചായത്ത് പ്രിൻസിപ്പാൾ ഗീതാ ജോസഫിനോട് ഓപ്പൺ ജിംനേഷ്യം പദ്ധതി  അവതരിപ്പിച്ചത്.വിദേശ രാജ്യങ്ങളിലെ സ്കൂളുകളിലെന്നപോലെ  അത്യാധുനിക രീതിയിലുള്ള ജിംനേഷ്യത്തിനായി ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷംരൂപ അനുവദിച്ചത്.കായിക രംഗത്ത് ആൺകുട്ടികൾക്ക് ശാരീരകാരോഗ്യത്തിന് വിവിധങ്ങളായ വിനോദങ്ങൾ ഉണ്ടെങ്കിലും പെൺകുട്ടികൾ ഈ രംഗത്ത് ഏറെ പിറകിലും നാട്ടിൻ പുറങ്ങളിൽ കായിക രംഗത്ത് മുന്നോട്ട് വരുക കുറവാണ്.പഠനത്തിനൊടൊപ്പം വിദ്യാർത്ഥികളുടെ  മനസ്സിനേയും ,ഹൃദയത്തേയും ,ശരീരത്തിലുള്ള മസിൽ പേശികളെയും   ദൃഢമാകുവാൻ  ജിംനേഷ്യം വഴി ഒരുക്കുന്നു.പ്ലസ് ടു ഓഫീസിന് മുകളിൽ നാനൂറ് ചതുരശ്ര - അടി വിസ്തീർണ്ണമുള്ള സ്ഥലത്ത്  വിദ്യാർത്ഥികൾക്കായുള്ള  ഓപ്പൺ ജിംനേഷ്യത്തിൽ   വ്യായാമം ചെയ്യുന്നതിനുള്ള ഉപകരണങ്ങളടക്കം ഉണ്ടാകും.  

ഒഴിവു സമയങ്ങളിൽ പെൺകുട്ടികൾക്കും ,അദ്ധ്യാപകർക്കും ഫിസിക്കലായി ഇത് ഉപയോഗിക്കാം.സൗജന്യ  ജിംനേഷ്യം ഒരുക്കുന്ന സംസ്ഥാനത്തെ തന്നെ അപൂർവ്വമായ ക്യാമ്പസാവുകയാണ് ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ .