24 April 2024 Wednesday

വ്യാജപ്രമാണത്തിലൂടെ യുള്ള പള്ളി പിടുത്തം. നിയമം നിർമ്മാണം ആവശ്യപ്പെട്ട് യാക്കോബായ വിശ്വാസികൾ പ്രതിഷേധ മാർച്ച് നടത്തി.

ckmnews

വ്യാജപ്രമാണത്തിലൂടെ യുള്ള  പള്ളി പിടുത്തം.


 നിയമം നിർമ്മാണം ആവശ്യപ്പെട്ട്    യാക്കോബായ വിശ്വാസികൾ     പ്രതിഷേധ മാർച്ച്  നടത്തി. 


ചങ്ങരംകുളം: വ്യാജ പ്രമാണത്തിൻ്റെ പിൻബലത്തിൽ യാക്കോബായ വിശ്വാസികളുടെ പള്ളി ഓർത്തോഡക്സ് സഭ  പിടിച്ചെടുക്കുന്നതിനെതിരെയും ,ഇടവകക്കാർക്ക് നീതി നിഷേധിക്കുന്നതിനെതിരെ  സർക്കാർ  നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ടും  , നീതി നിഷേധത്തിനെതിരെ ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ്  യാക്കോബായ സുറിയാനി പള്ളി  വിശ്വാസികൾ കോവിഡ് പ്രോട്ടോകൾ പാലിച്ച്   പ്രതിക്ഷേധ മാർച്ച് നടത്തി.ഞായറാഴ്ച  രാവിലെ യെൽദോ ചാപ്പലിലെ കുർബാനക്ക് ശേഷം ഫാ. ജെക്കബ് കക്കാട്ടിൽ , ട്രസ്റ്റി , സെക്രട്ടറി  എന്നിവരുടെ നേതൃത്വത്തിൽ മാതൃപള്ളിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.  ഫാ.ജെക്കബ് കക്കാട്ട് മാർച്ച് ഉദ്ഘാടനം ചെയതു.   


ഇന്ത്യ രാജ്യത്തിന്   സ്വതന്ത്ര്യ ലഭിക്കുന്നതിന് മുമ്പ്  രജിസ്ട്രേഷൻ പോലും ഇല്ലാത്ത 1934 എന്ന വ്യാജ പ്രമാണത്തിൻ്റെ പേരിൽ ഭൂരിപക്ഷം ഉള്ള യാക്കോബായ വിശ്വാസിക ളെ പുറത്താക്കി  പള്ളികൾ പിടിച്ചെടുക്കുന്നത്  നീതി നിഷേധമാണെന്നും , സർക്കാർ   നിയമനിർമമ്മാണം നടത്തി  നീതി ഉറപ്പാക്കണമെന്നും ഫാ ജെക്കബ് കക്കാട്ടിൽ പറഞ്ഞു.


കോവിഡ്  നിയന്ത്രണങ്ങൾ പാലിച്ച്  ചാപ്പലിനു മുന്നിൽ.  വൈകീട്ട് അഞ്ചു വരെ പ്രതിഷേധ സമരം നടത്തി. പള്ളിമാനേജിംഗ് കമ്മറ്റിയംഗങ്ങൾ , വിവിധ ഭക്തസംഘടന ഭാരവാഹികൾ  , കുടുംബ യൂണിറ്റ് അംഗങ്ങൾ  എന്നിവർ സഹന സമരത്തിൽ പങ്കെടുത്തു.    ട്രസ്റ്റി  ജിജോ ജെക്കബ് , സെക്രട്ടറി കെ.സി.വർഗ്ഗീസ്  ,സഭാ മാനേജിംഗ് കമ്മറ്റിയംഗം കെ.എ ഏലീയാസ് , ഡോ.പ്രദീപ് ജെക്കബ് , കെ.സി  ആൻറണി ,  ജോബിൻ ജോണി എന്നിവർ സംസാരിച്ചു