ചാലിപ്പുറത്ത് ആളില്ലാത്ത വീട്ടിൽ കയറിത്താമസിച്ച് കള്ളന്റെ മോഷണം വിലപിടിപ്പുള്ളതൊന്നും കിട്ടാതായതോടെ വാതിലിൽ പിടിപ്പിച്ച ചെമ്പ് പട്ടകളും പൂട്ടും സ്റ്റീൽ ടാപ്പുകളും കവർന്നെടുത്ത് മോഷ്ടാവ് സ്ഥലം വിട്ടു

ചാലിപ്പുറത്ത് ആളില്ലാത്ത വീട്ടിൽ കയറിത്താമസിച്ച് കള്ളന്റെ മോഷണം
വിലപിടിപ്പുള്ളതൊന്നും കിട്ടാതായതോടെ വാതിലിൽ പിടിപ്പിച്ച ചെമ്പ് പട്ടകളും പൂട്ടും സ്റ്റീൽ ടാപ്പുകളും കവർന്നെടുത്ത് മോഷ്ടാവ് സ്ഥലം വിട്ടു
കൂറ്റനാട്:ആളില്ലാത്ത വീട്ടിൽ കയറിത്താമസിച്ച് കള്ളന്റെ മോഷണം.വിലപിടിപ്പുള്ളതൊന്നും കിട്ടാതായതോടെ വാതിലിൽ പിടിപ്പിച്ച ചെമ്പ് പട്ടകളും പൂട്ടും സ്റ്റീൽ ടാപ്പുകളും കവർന്നെടുത്ത് മോഷ്ടാവ് സ്ഥലം വിട്ടു.ചാലിപ്പുറം മേലേതലക്കൽ അബൂബക്കറിന്റെ വീട്ടിലാണ് കള്ളൻ കയറി താമസിച്ചതും കണ്ണിൽ കണ്ട സാധനങ്ങൾ മോഷ്ടിച്ചെടുത്ത് സ്ഥലം വിട്ടതും.ഞായറാഴ്ച കാലത്ത് ഒൻപത് മണിയോടെ വീട്ടിൽ അബൂബക്കറിന്റെ ഭാര്യയും മകനുo എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻ വശത്തെ വാതിലിൽ ഘടിപ്പിച്ചിരുന്ന ചെമ്പ് പട്ടകളും ചെമ്പ് പൂട്ടും ഊരി മാറ്റിയ കള്ളൻ വാതിൽ തുറന്ന് അകത്ത് കയറുകയായിരുന്നു.വീട്ടിൽ മുഴുവൻ തിരഞ്ഞ് നടന്നിട്ടും വിലപിടിപ്പുള്ളതൊന്നും ലഭിക്കാതായതോടെ വീട്ടിനകത്തെ സ്റ്റീൽ നിർമ്മിത വാട്ടർ ടാപ്പുകളും മറ്റും ഊരിയെടുത്ത് സ്ഥലം വിട്ടു. വീട്ടിനകത്ത് നിന്നും ലഭിച്ച ഇലക്ട്രിക്ക് ഡ്രിൽ ഉപയോഗിച്ചായിരുന്നു കള്ളൻ സ്ക്രൂകളും ടാപ്പിന്റെ ഭാഗങ്ങളുമെല്ലാം ഊരി മാറ്റിയത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.സംവത്തില്‍ ചാലിശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു