29 March 2024 Friday

ചാലിശേരി എംപിപിഎം സണ്ടേ സ്കൂൾ ജെക്കബെറ്റ് സിറിയൻ അവധിക്കാല വേദ അധ്യയന ക്ലാസിന് തുടക്കമായി

ckmnews

ചാലിശേരി എംപിപിഎം സണ്ടേ സ്കൂൾ ജെക്കബെറ്റ് സിറിയൻ അവധിക്കാല വേദ അധ്യയന ക്ലാസിന് തുടക്കമായി


ചാലിശ്ശേരി സെന്റ് പീറ്റേഴ്സ്  ആന്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി എം.പി.പി.എം സണ്ടേസ്കൂളിന്റെ നേതൃത്വത്തിൽ ജെക്കബറ്റ് സിറിയൻ അവധിക്കാല വേദ അധ്യയന ക്ലാസിന്  (ജെ.എസ്.വി.ബി.എസ്) തുടക്കമായി.ജെ.എസ് വി ബി എസ്  ഇടവക വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ ഉദ്ഘാടനം ചെയ്തു പതാകയും ഉയർത്തി.നിങ്ങൾ എനിക്ക് സാക്ഷികളാകും എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഒരാഴ്ച നീണ്ട് നിൽക്കുന്ന വി.ബി.എസിൽ വേദ പഠനം , സംഗീത പരിശീലനം ,അലങ്കാരദിനം ,സേവനദിനം, പരിസ്ഥിതി ദിനം ,ധ്യാനം ,റാലി ,സമാപന സമ്മേളനം എന്നിവ നടക്കും.സമ്മേളനത്തിൽ സൺഡേ സ്കൂൾ പ്രധാനദ്ധ്യാപിക ഷീനമിൽട്ടൺ അദ്ധ്യക്ഷനായി.ട്രസ്റ്റി സി.യു .ശലമോൻ ,സെക്രട്ടറി പി.സി.താരുകുട്ടി , ഡിസ്ടിക്ട് ഇൻസ്പെക്ടർ കെ.സി. ആന്റണി , സ്റ്റാഫ് സെക്രട്ടറി ജിനുവിനു ,വി ബിഎസ് ഡയറക്ടർ ലൂസി ചെറിയാൻ എന്നിവർ സംസാരിച്ചു.