08 May 2024 Wednesday

വരാന്തയിലൂടെ ഒമ്പതാം ക്ലാസുകാര്‍ നടന്നുപോയി'; കുമരനെല്ലൂരിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്

ckmnews

തൃത്താല : കുമരനെല്ലൂരിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘര്‍ഷം. കുമരനെല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ടൗണിൽ ഏറ്റുമുട്ടിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ നടന്നുപോയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുത‍ര്‍ക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്

കുമരനെല്ലൂർ സെൻററിലെ ഒരു കടയ്ക്ക് മുന്നിൽ നിന്നാണ് ത‍ര്‍ക്കം ആരംഭിച്ചത്. കടയുടെ പുറത്ത് വിൽക്കാനുളള സാധനങ്ങളടക്കമെടുത്താണ് കുട്ടികൾ തമ്മില്‍ തല്ലിയത്. വ്യാപാര സ്ഥാപനത്തിലെ സാധനങ്ങൾ നശിപ്പിക്കപ്പെട്ടതായാണ് വിവരം. തൃത്താല പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.