12 August 2022 Friday

കടയിൽ മിഠായി വാങ്ങിക്കാനെത്തിയ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കപ്പൂർ എറവക്കാട് സ്വദേശിക്ക് 4 വർഷം കഠിന തടവും പിഴയും

ckmnews

കടയിൽ മിഠായി വാങ്ങിക്കാനെത്തിയ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം


കപ്പുർ എറവക്കാട് സ്വദേശിക്ക്  4 വർഷം കഠിന തടവും പിഴയും


തൃത്താല:കപ്പൂരിൽ കടയിൽ മിഠായി വാങ്ങാനെത്തിയ പെണികുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 4 വര്ഷം കഠിന തടവും 50000 രൂപ പിഴയും.2018 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.കടയിൽ മിഠായി വാങ്ങാനെത്തിയ പെണികുട്ടിക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തുകയിരുന്നു.കേസിൽ കപ്പൂർ എറവക്കാട് സ്വദേശി അറുപത്താറുകാരൻ മൊയ്‌തീൻകുട്ടിക്ക് 4 വര്ഷം കഠിന തടവിനും 50000 രൂപ പിഴയുംനൽകാനും പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് സതീഷ്‌കുമാർ ശിക്ഷ വിധിച്ചു.പിഴതുക അടച്ചില്ലെങ്കില് 4 മാസം അധിക തടവ് അനുഭവിക്കണം.പെൺകുട്ടിയുടെ പരാതിയിൽ ചാലിശ്ശേരി എസ്‌ ഐ മാരായിരുന്ന അരുൺ കുമാർ, ഷിബു, അനിൽ മാത്യു എന്നിവരാണ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്.പ്രോസീക്യൂഷന് വേണ്ടി അഡ്വക്കേറ്റ് നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി പ്രോസീക്യൂഷനെ അസിസ്റ്റ് ചെയ്തു.നടപടികൾക്ക് ശേഷം പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി.