26 April 2024 Friday

പഴഞ്ഞിയിൽ മെൽതോ ദ് ഹായെ 2022 സുവിശേഷം യോഗം സമാപിച്ചു

ckmnews

പഴഞ്ഞിയിൽ മെൽതോ ദ് ഹായെ 2022 സുവിശേഷം യോഗം സമാപിച്ചു


ചങ്ങരംകുളം: ചാലിശ്ശേരി സെൻ പീറ്റേഴ്സ് ആന്റ്  സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ  പഴഞ്ഞി മോർ ഏലീയാസ്  കുടുംബ യൂണിറ്റിന്റെ  നേതൃത്വത്തിൽ നടത്തിയ  ആറാമത് സുവിശേഷ യോഗം മെൽതോ ദ് ഹായ്  2022 സമാപിച്ചു.ഞായറാഴ്ച വൈകീട്ട് ആറിന് പഴഞ്ഞി മോർ ബസ്സേലിയോസ് നഗറിൽ  (പട്ടിത്തട്ടം സ്വാഗത്  ഓഡിറ്റോറിയം) സന്ധ്യ നമസ്ക്കാരത്തിനു ശേഷം നടന്ന  സുവിശേഷയോഗം  ഫാ. യെൽദോ എം ജോയ് തിരി തെളിയിച്ച്  ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സുവിശേഷ യോഗത്തിൽ  ആറ് കാര്യം യഹോവ വെറുക്കുന്നു ഏഴ് കാര്യം അവന് അറപ്പാകുന്നു എന്ന വാക്യത്തെ ആസ്പദമാക്കി ഫാ.യെൽദോ എം ജോയ് വചന സന്ദേശം നൽകി.ഇടവക വികാരി ഫാ.ജെക്കബ് കക്കാട്ടിൽ അധ്യക്ഷനായി.കുടുംബ യൂണിറ്റ് അംഗങ്ങളുടെ ഗാനശൂശ്രഷയും ഉണ്ടായി.സുവിശേഷ യോഗത്തിന് ഇടവക വികാരി ഫാ ജെക്കബ് കക്കാട്ട് , ട്രസ്റ്റി സി.യു ശലമോൻ ,സെക്രട്ടറി പി.സി.താരുകുട്ടി , യൂണിറ്റ് വൈസ് പ്രസിഡന്റ്  ജോയ് അപ്പുട്ടി , സെക്രട്ടറി ലീന ജോൺസൻ ,ജോ:സെക്രട്ടറി  കൊച്ചു അപ്പുട്ടി , ട്രഷറർ സണ്ണി എ.സി. എന്നിവർ നേതൃത്വം നൽകി.