08 May 2024 Wednesday

ലോകക്ലബ് വോളിബോൾ മത്സരത്തിന് ചാലിശ്ശേരി സ്വദേശി ഡേവിയുടെ ഉപകരണങ്ങൾ ശ്രദ്ധേയമാകുന്നു

ckmnews



ചാലിശ്ശേരി: ചെറുകിട യൂണിറ്റിൽ നിർമിച്ച ഉപകരണങ്ങൾ വോളിബോൾ ക്ലബ് ലോകചാമ്പ്യൻ ഷിപ്പിൽ ലോകടീമുകളുടെ ശ്രദ്ധയാകർഷിച്ചു. ഇരുചക്ര വാഹനങ്ങളുടെ സ്‌പാർട്‌സുകൾ ഉണ്ടാക്കി വിൽപന നടത്തിവരുന്ന ചാലിശേരി സ്വദേശി ഡേവിയുടെ ഉപകരണങ്ങളാണ് ലോക ക്ലബ്ബ് വോളിബോൾ മത്സരത്തിന് ഉപയോഗിക്കുന്നത്.


സ്വന്തമായ ആശയം രൂപീകരിച്ചാണ് വോളിബോൾ മത്സരത്തിനായുള്ള പോസ്റ്റ്, ബോൾട്രോളി, റഫറി സ്റ്റ‌ാൻഡ്, പോസ്റ്റ‌് പേഡ്, സിക്കിങ് മിഷ്യൻ, ജംബിംഗ് ടെസ്റ്റ് മിഷ്യൻ എന്നീ ഉപകരണങ്ങൾ നിർമിച്ചത്. കേരളത്തി ലെ വിവിധ വോളിബോൾ അക്കാദമി, സ്കൂൾ എന്നിടങ്ങളിലാണ് ഇവ നൽകുന്നത്. മത്സരത്തിന് അനുയോജ്യമായ മികച്ച ഉപകരണങ്ങളാണ് ഇവയെന്ന് കണ്ടെത്തി യാണ് ആദ്യമായി ഇന്ത്യ ആതിഥ്യം വഹിക്കുന്ന വോളിബോൾ ക്ലബ് ലോക ചാമ്പ്യൻഷിപ്പിലേക്ക് എത്തിക്കാൻ ഡേവിക്ക് അനുമതി ലഭിച്ചത്. ഇരുപത് ദിവസം എടുത്താണ് ഉപകരണങ്ങൾ നിർമ്മിച്ചത്. വിദേശത്ത് നിന്നും ഇന്ത്യയിലെ മറ്റു കമ്പനികളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ ഗുണമേൻമായാണ് അവകാശപ്പെടുന്നത്.


 ലോക ടീമുകൾ പ്രാക്ടീസ് നടത്തുന്ന ഏഷ്യയിലെ ഏറ്റവും വലിയ സ്പോർട്‌സ് അക്കാദമിയായ ബെംഗളൂർ ടോർപിഡോസി ലെത്തിയാണ് ഡേവിയും മകൻ അശ്വിൻ, സുഹൃത്ത് ഹരി എന്നിവർ ചേർന്നാണ് അക്കാദമിയിൽ ഇവ സെറ്റ് ചെയ്‌തത്‌. കഴിഞ്ഞ മൂന്ന് വർഷമായി സംസ്‌ഥാന 20 സേ‌ഴ്സ‌് ടീമംഗമാണ് ഡേവി. മക്കളായ അബി നോ, അശ്വിൻ എന്നിവർ തൃശൂർ ജില്ലാ,കേരള ടീമിനുവേണ്ടി ജേഴ്സിയണിഞ്ഞവരാണ്. സെമി ഫൈനൽ മത്സരങ്ങൾ മുതൽ കുടുംബത്തിൽ നിന്നുള്ള ആറ് പേരും കളികാണാൻ ബെംഗളൂരിലെത്തും.


 ഇദ്ദേഹം താമസിക്കുന്ന ചാലിശേരി കല്ലുപുറം വീട്ടിൽ സ്വന്തമായി ഫ്ളഡ് ലൈറ്റ് കോർട്ട് ഉണ്ടാക്കി സൗജന്യമായി ഇപ്പോഴും വോളിബോൾ പരിശീലിപ്പിക്കുന്നുണ്ട്. ലോക നിലവാരത്തിലേക്ക് ഉയർത്തിയ ഉപക രണങ്ങൾ നിർമ്മിച്ച ഡേവിയുടെ സംരംഭം നവകേരള നിർമ്മിതിക്ക് മുതൽകൂട്ടാണ്