25 April 2024 Thursday

കപ്പൂരിൽ വീട് കയറി ആക്രമണം ഗൃഹനാഥന് പരിക്ക് വാഹനം തകർത്തു കാഞ്ഞിരത്താണി സ്വദേശികളായ രണ്ടുപേർ പിടിയിൽ

ckmnews

കപ്പൂരിൽ വീട് കയറി ആക്രമണം ഗൃഹനാഥന് പരിക്ക് വാഹനം തകർത്തു


കാഞ്ഞിരത്താണി സ്വദേശികളായ രണ്ടുപേർ പിടിയിൽ  


കപ്പൂർ സിറ്റിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമത്തിൽ പ്രതികളായ രണ്ട് പേരെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് കപ്പൂരിൽ താമസിക്കുന്ന ഖാദറിന്റെ വീട്ടിൽ കയറി സംഘം അക്രമം നടത്തിയത്.വീട്ടിലെ വാഹനം തല്ലി തകർക്കുകയും വീട്ടുകാരെ അക്രമിച്ച് പരിക്കേൽപിക്കുകയും ആയിരുന്നു.ആക്രമണത്തിൽ തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ  കാദറിനെ കുന്നംകുളം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.സംഭവത്തിൽ കാഞ്ഞിരത്താണി സ്വദേശികളായ  പാരിക്കുന്നത്ത് വീട്ടിൽ  ഫൈസൽ, അഷ്‌റഫ്‌ എന്നിവരെയാണ് ചാലിശ്ശേരി സിഐ സതീഷ് കുമാർ, റഷീദ്, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം  തൃശ്ശൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു