25 April 2024 Thursday

ചാലിശ്ശേരി ഗവ: ഹൈ സ്കൂൾ 1980-81 എസ് എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ മെഗാ ഈവന്റ് സമാപിച്ചു

ckmnews



ചങ്ങരംകുളം:ചാലിശ്ശേരി ഗവ:  ഹയർ സെക്കൻഡറി സ്കൂൾ  എസ്എസ്എൽസി 1980 -81 ബാച്ച്ന ടത്തിയ ഓർമ്മകൾ പെയ്യുമ്പോൾ മെഗാ ഈവന്റ് 2022  കുടുംബ സംഗമം ആഘോഷിച്ചു.നാല് പതിറ്റാണ്ടിനു ശേഷം അക്ഷര മുറ്റത്ത് നിന്ന് ആരംഭിച്ച്  വിളംബര ഘോഷയാത്രയോടു കൂടി സംഗമത്തിന് തുടക്കമായി.മുത്തുകുടകളും , വർണ്ണ തൊപ്പികളും  ചെണ്ടവാദ്യത്തിന്റെ അകമ്പടിയും വിളംബര ഘോഷയാത്രക്ക് പങ്കിട്ടേകി സഹപാഠികളുടെ ഒത്തുചേർന്നുള്ള ഘോഷയത്ര സ്കൂളിനും ഗ്രാമത്തിനും പുതിയൊരു കാഴ്ചയായി.തുടർന്ന് നടന്ന സമ്മേളനം ആദ്യകാല അദ്ധ്യാപകൻ കുമാരൻ മാഷ്  ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച ഗുരുക്കന്മാരെ ആദരിക്കാൻ കാണിക്കുന്ന നിങ്ങളുടെ വലിയ മനസ്  ഓർമ്മകളുടെ പെരുമഴ പെയ്തിറങ്ങുന്ന കാഴ്ചയാണെന്ന് കുമാരൻ മാഷ് പറഞ്ഞു.ചടങ്ങിൽ കൂട്ടായ്മ പ്രസിഡ ന്റ് പി.കെ മോഹൻദാസ് അദ്ധ്യക്ഷനായി.വാർഡ് മെമ്പർ നിഷ അജിത് കുമാർ ,പോലീസ് സബ് ഇൻസ്പെക്ടർ പി.പി. സാജൻ മുഖ്യാതിഥികളായി.വിശ്ഷിടാതിഥി കുമാരൻ മാഷ് , സഹധർമ്മിണി പ്രേമ , മുഖ്യാതിഥികളെയും  ചടങ്ങിൽ  പൊന്നാട അണിയിച്ച് ആദരിച്ചു.ബാച്ചിലെ എല്ലാ പൂർവ്വ  വിദ്യാർത്ഥികൾക്കും മെമ്മന്റോയും  വിതരണം നടത്തി. സ്നേഹവിരുന്നും ഉണ്ടായി.ഗാനമേളക്ക് ശേഷം  ഗ്രൂപ്പ് തല നാടകം , ഒപ്പന , തിരുവാതിരകളി , മിമിക്രി ,  പദ്യപാരയണം , നാട്ടൻ പാട്ട് , കോൽക്കളി  എന്നീ കലാപരിപാടികൾ  ബാല്യകാലത്തിന്റെ ഓർമ്മകളിലേക്കുള്ള തിരിച്ചു വരവായി.പ്രവാസികളും , വിവിധ ജില്ലകളിൽ നിന്നായി നിരവധി പേർ  വർഷങ്ങൾക്കുശേഷം ഹൃദയം തുറന്നുള്ള  ഓർമ്മകൾ പങ്കു വെക്കൽ  പുഞ്ചിരിയുടേയും ആനന്ദത്തിന്റേയും ആരവമായി.ദേശീയ ഗാനത്തോടെ ആഘോഷങ്ങൾ സമാപിച്ചു.പരിപാടികൾക്ക് കൂട്ടായ്മ പ്രസിഡന്റ് പി.കെ. മോഹൻദാസ് , സെക്രട്ടറി ബാബു സി പോൾ , ട്രഷറർ ടി.കെ ഹമീദ് എന്നിവർ നേതൃത്വം നൽകി.