28 March 2024 Thursday

ജനകീയ വികസന വിജ്ഞാനോത്സവം:ചാലിശ്ശേരി ലൈബ്രറി കൗൺസിൽ സെമിനാർ നടത്തി

ckmnews

ജനകീയ വികസന വിജ്ഞാനോത്സവം:ചാലിശ്ശേരി ലൈബ്രറി കൗൺസിൽ 

സെമിനാർ നടത്തി


ചങ്ങരംകുളം: കേരള സ്റ്റേറ് ലൈബ്രറി കൗൺസിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന   ജനകീയ വികസന വിജ്ഞാനോത്സവം എന്ന പരിപാടിയുടെ ഭാഗമായി ചാലിശ്ശേരി പഞ്ചായത്ത് നേതൃസമിതിയുടെ നേതൃത്വത്തിൽ സെമിനാർ നടത്തി.മെയിൻ റോഡ് സെൻ്ററിൽ വെച്ച്  ജനകീയാസൂത്രണത്തിൻ്റെ ഇരുപത്തിയഞ്ച് വർഷങ്ങൾ  എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാർ  തൃത്താല ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയതു.പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിലംഗം രാജീവ് മാസ്റ്റർ വിഷയാവതരണം നടത്തി.ഗ്രന്ഥശാല പ്രവർത്തകരിൽ ജനകീയാസൂത്രണ പദ്ധതിയിൽ പങ്കെടുത്ത  ആദ്യകാല സന്നദ്ധ പ്രവർത്തകരായ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  പി.എം മുഹമ്മദ് കുട്ടി , ചൈതന്യ വായനശാല പ്രസിഡൻ്റ്  ഡോ.ഇ.എൻ ഉണ്ണികൃഷണൻ , നേതൃസമിതി ചെയർമാൻ ശശി മാസ്റ്റർ , കവുക്കോട്  ദേശപോഷിണി സെക്രട്ടറി വി.കെ.പുഷ്പാകരൻ  എന്നിവരെ   ആദരിച്ചു.ചടങ്ങിൽ തണ്ണീർക്കോട് വായനശാല പ്രസിഡൻറ്  ഹംസ  മാസ്റ്റർ അദ്ധ്യഷനായി .മുൻ എം എൽ എ ടി .പി കുഞ്ഞുണ്ണി , എൻ.ഐ മുഹമ്മദ് കുട്ടി, ഡോ.ഇ എൻ.ഉണ്ണികൃഷ്ണൻ  എന്നിവർ സംസാരിച്ചു.നേതൃസമിതി പഞ്ചായത്ത് കൺവീനർ ഇ.കെ.മണികണ്ഠൻ സ്വാഗതവും ,മഹാത്മ വായനശാല സെക്രട്ടറി അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.