26 April 2024 Friday

ചാലിശ്ശേരി ജിസിസി ക്ലബ്ബ് ഹൗസ് ഒന്നാം വാർഷികം ആഘോഷിച്ചു

ckmnews

ചാലിശ്ശേരി ജിസിസി ക്ലബ്ബ് ഹൗസ് ഒന്നാം വാർഷികം ആഘോഷിച്ചു


ചങ്ങരംകുളം: ചാലിശ്ശേരി ജിസി സി ക്ലബ് ഹൗസിന്റെ  ഒന്നാം വാർഷികം ആഘോഷിച്ചു.തിങ്കളാഴ്ച  രാത്രി ക്ലബ്ബ് ഹൗസിൽ ചേർന്ന വാർഷികാഘോഷത്തിൽ  മുതിർന്ന അംഗങ്ങളായ പി.എസ്  വിനു  , ബഷീർ മോഡേൺ എന്നിവർ കേക്ക് മുറിച്ച് മധുരം പങ്കിട്ടു.കായിക രംഗത്ത് ഗ്രാമത്തിൽ ഏറെ പ്രസിദ്ധമാണ് ക്ലബ്ബ് വാർഷികാഘോഷത്തിൽ ക്ലബ്ബ് പ്രസിഡന്റ് ഷാജഹാൻ നാലകത്ത്   , സെക്രട്ടറി പി.സി തോംസൺ , വൈസ് പ്രസിഡന്റ് സി.വി.മണികണ്ഠൻ ട്രഷറർ എ.എം   ഇക്ബാൽ  , മസൂദ് , സന്ദീപ് എന്നിവർ സംസാരിച്ചു.