28 March 2024 Thursday

തൃത്താല പടിഞ്ഞാറങ്ങാടിയില്‍ ബേക്കറിയില്‍ കടയില്‍ നിന്ന് ഹാന്‍സ് ശേഖരം പിടികൂടി

ckmnews

തൃത്താല പടിഞ്ഞാറങ്ങാടിയിൽ ബേക്കറി കടയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടി.തൃത്താല പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 50000 രൂപ വിലവരുന്ന പതിനഞ്ച് എണ്ണം വീതമുള്ള 70 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്


തൃത്താല പോലീസിന് ലഭിച്ച രഹസ്യ വീവരത്തിന്റെ അടിസ്ഥാനത്തിൽ പടിഞ്ഞാറങ്ങാടി ന്യൂ മലബാർ ബേക്കറിയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടി.


50000 രൂപ വിലവരുന്ന പതിനഞ്ച് എണ്ണം വീതമുള്ള 70 പാക്കറ്റ് ഹാൻസാണ് കടക്കുള്ളിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്നത് പിടികൂടിയത്.


 കട ഉടമ കുമ്പിടി സ്വദേശി ഷൗക്കത്തലിയെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു.  കോയമ്പത്തൂരിൽ നിന്നാണ് ഹാൻസ് വാങ്ങിയതെന്ന് തൃത്താല പോലീസിന് മൊഴി നൽകി.


 തൃത്താല മേഖലയിൽ ഹാൻസ് വിതരണം ചെയ്യുന്ന ആളാണ് ഷൗക്കത്ത് എന്ന് തൃത്താല പോലീസ് പറഞ്ഞു.


 നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.


  തൃത്താല എസ് ഐ സുഭാഷ്, ബിജു, പ്രവീൺ,പ്രശാന്ത്,രാകേഷ്,  എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഹാൻസ് ശേഖരം പിടികൂടിയത്