19 April 2024 Friday

പ്രവാസി ഫെഡറേഷൻ തൃത്താല മണ്ഡലം കൺവെൻഷൻ സമാപിച്ചു.

ckmnews

പ്രവാസി ഫെഡറേഷൻ തൃത്താല മണ്ഡലം കൺവെൻഷൻ സമാപിച്ചു.


ചാലിശ്ശേരിയിൽ നടന്ന  പ്രവാസി ഫെഡറേഷൻ തൃത്താല മണ്ഡലം കൺവെൻഷൻ സമാപിച്ചു.കൺവൻഷൻ സി പി ഐ തൃത്താല മണ്ഡലം സെക്രട്ടറി പി ടി ഹംസ ഉദ്ഘാടനം ചെയ്തു.

എ .ഐ കുര്യൻ അദ്ധ്യക്ഷനായി.പ്രവാസി ഫെഡറേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി  വികാസ് കോലാട്ട് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു,മോഹൻദാസ് നാഗലശ്ശേരി സെക്രട്ടറിയായും, സെയ്തു മുഹമ്മദ്  ജോയിൻ സെക്രട്ടറി,

കൃഷ്ണൻകുട്ടി കപ്പൂർ പ്രസിഡന്റ്,ഇ.വി ഹംസ തിരുമറ്റക്കോട് വൈസ് പ്രസിഡൻറ് , എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പ്രവാസി പെൻഷൻ നിരൂപാധികം നൽകണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.മെമ്പർഷിപ്പ് വിതരണവും നടത്തി.സുബൈർ ആനക്കര , കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.