29 March 2024 Friday

ചാലിശേരി യാക്കോബായ പള്ളിയിലെ പ്രസിദ്ധമായ എട്ടുനോമ്പ് റാസ ഇന്ന് ( ബുധൻ) ഏഴിന് നടക്കും.

ckmnews



ചങ്ങരംകുളം :ചാലിശ്ശേരി സെന്റ്  പീറ്റേഴ്സ് ആന്റ്  സെന്റ്  യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിന്റെ എട്ടുനോമ്പു പെരുന്നാളിനോടുനുബന്ധിച്ച് നടത്തപ്പെടുന്ന പ്രസിദ്ധമായ എട്ടുനോമ്പ് റാസ ബുധനാഴ്ച  വൈകീട്ട് ഏഴിന് നടക്കും വിശുദ്ധ സൂനോറോ വണക്കത്തിനു ശേഷം മലയാളക്കരയുടെ ദേശീയ ഉൽസവത്തിനോടുന്നുബന്ധിച്ച് നടത്തുന്ന ഓണസദ്യ   ഒരുമയുടെ മാതൃകയാകും.ബുധനാഴ്ച  സുറിയാനി ചാപ്പലിൽ രാവിലെ വന്ദ്യ ഫാ ജെക്കബ് കോർ- എപ്പിസ്കോപ്പ വിശുദ്ധ കുർബ്ബാന , മദ്ധ്യസ്ഥ പ്രാർത്ഥന  എന്നിവക്ക് മുഖ്യ കാർമ്മികനായി. വികാരി ഫാ.റെജി കൂഴിക്കാട്ടിൽ സഹകാർമ്മികനായി.രാത്രി ആറിന്  സന്ധ്യ നമസ്ക്കാരത്തിന് ഡോ. ഏലീയാസ് മോർ അത്തനാസിയോസ് മെത്രാപോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും. നിരവധി വൈദീകർ സഹകാർമ്മികരാകും.ഒന്നര ക്വിറ്റൽ  തൂക്കത്തിൽ ഇടവക വിശ്വാസി പള്ളിക്ക് വഴിപാടായി നൽകിയ  വലിയ വിളക്കിൽ മെത്രാപോലീത്ത ആദ്യ തിരിതെളിയിക്കും

. തുടർന്ന് പൊൻ - വെള്ളി കുരിശുകൾ,മുത്തുക്കുടകൾ , അലങ്കരിച്ച രഥം എന്നിവയുടെ അകമ്പടിയാടെ നാനാ- ജാതി മതസ്ഥർ പങ്കെടുക്കുന്ന എട്ടുനോമ്പ് റാസ അങ്ങാടി ചുറ്റി പള്ളിയിലെത്തും. ശേഷം വർഷത്തിലൊരിക്കൽ മാത്രം പുറത്തെടുക്കുന്ന പെരുന്നാളിന്റെ ഏറ്റവും അനുഗ്രഹകരമായ ദൈവമാതാവിന്റെ വിശുദ്ധ സൂനോറോ വണക്കത്തിനു ശേഷം  വിഭവ സമ്യദ്ധമായ ഓണവിരുന്ന് നടക്കും.ചൊവ്വാഴ്ച രാത്രി മുതൽ  ഓണസദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.പത്ത്തരം വിഭവങ്ങൾ,  ഓണ വറുവുകൾ, പഴം പുഴുങ്ങിയത് , പാലട പായസത്തോടെയുള്ള ഓണസദ്യയാണ്  പള്ളിയിൽ എത്തുന്ന എല്ലാവർക്കും ഒരുക്കിയിട്ടുള്ളത്.ഇടവകയുടെ ചരിത്രത്തിൽ ആദ്യത്തെയാണ് വിപുലമായ ഓണവിരുന്ന്.


പെരുന്നാൾ ദിവസം വ്യാഴാഴ്ച രാവിലെ വിശുദ്ധ കുർബ്ബാനക്ക് വന്ദ്യ  ബന്യാമിൻ മുളരിക്കൽ റമ്പാൻ കാർമ്മികത്വം വഹിക്കും.പ്രദക്ഷിണം, നേർച്ചസദ്യയോടെ പെരുന്നാൾ സമാപിക്കും.