27 April 2024 Saturday

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടി മൂന്ന് വയസ്സുകാരൻ ചാലിശേരി സ്വദേശി അൽ അമീൻ പി എസ്

ckmnews

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടി മൂന്ന് വയസ്സുകാരൻ ചാലിശേരി സ്വദേശി അൽ അമീൻ പി എസ് 


ചിന്തകൾക്കപ്പുറത്ത് ഓർമ്മയുടെ താക്കോൽക്കൂട്ടം തുറന്ന് മൂന്ന് വയസുകാരൻ.ചാലിശേരി സ്വദേശിയായ

അൽ അമീൻ എന്ന മൂന്ന് വയസുകാരനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടി ഗ്രാമത്തിന് അഭിമാനമായത്‌.ചാലിശേരി മുക്കിലപ്പീടിക പാളിക്കാട്ടിൽ സിറാജുദ്ദീൻ - നജ്മ ദമ്പതികളുടെ രണ്ടാമതെ മകൻ അങ്കണവാടി വിദ്യാർത്ഥിയായ  കൊച്ചുമിടുക്കനാണ് ചിന്തയും ,കാര്യഗ്രഹണ ശേഷിയും കൈമുതലാക്കി അറിവിൻ്റെ സമ്പാദ്യം തേടി സഞ്ചരിക്കുന്നത്


പരിമിത സമയത്തിനുള്ളിൽ ചെയ്യാൻ കഴിയുന്നതിൻ്റെ അപ്പുറമാണ് കൊച്ചു മിടുക്കൻ്റ അറിവുകൾ


31 തരം പഴവർഗ്ഗങ്ങൾ , 12 തരം കളറുകൾ ,46 ഇനം മൃഗങ്ങൾ ,23 തരം പച്ചക്കറി ക്കൾ ,52 തരം ഭക്ഷണ പദാർത്ഥങ്ങൾ ,10 തരം പക്ഷികൾ ,14 തരം വാഹനങ്ങൾ ,25 അറബിക് വാക്ക്യങ്ങൾ ,മനുഷ്യ ശരീരത്തിലെ 28 അവയവങ്ങൾ ,പത്ത് മലയാളം പാട്ടുകൾ, 14 ഇനം പ്രാണികൾ  എന്നിവയെല്ലാം ലാപ് ടോപ്പിൽ ചിത്രം കാണിച്ചാലും ,ചോദ്യച്ചാലും ഉത്തരം ഉടനെ തന്നെ നൽകും.കൂടാതെ അമ്പതോളം ജി.കെ ചോദ്യങ്ങൾ ,അമ്പതോളം മലയാളം വാക്കുകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക, ഒന്ന് മുതൽ 50 വരെയുള്ള അക്കങ്ങൾ  ഇംഗ്ലീഷിലും മലയാളത്തിലും പറയും ഇത്തരത്തിലുള്ള എല്ലാ ചോദ്യങ്ങൾക്കും കൊച്ചു മിടുക്കൻ ഉത്തരം പറയുന്ന പ്രകടനത്തിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും കലാംസ് വേൾഡ് റെക്കോർഡസും കരസ്ഥമാക്കിയത്


മാതാവ് മൂത്ത സഹോദരിക്ക്  പഠിപ്പിച്ച് നൽകുന്ന പാഠങ്ങളും ,കഥകളും കേട്ടറിഞ്ഞാണ് അൽഅമീൻ എല്ലാം സ്വയം ചിന്തിച്ച് പഠിച്ചത്. എന്തും ചോദിച്ചറിയാനുള്ള ഇവൻ്റെ ആഗ്രഹം എം. എ  സൈക്കോളജി ബിരുദദാരി ഉമ്മയാണ് കൊച്ചുമകൻ്റെ അഭിരുചിയും കഴിവുകളും കണ്ടെത്തിയത്.രാവിലെ മുതൽ കഥ പുസതകങ്ങളുമായി കുടുംബാംഗങ്ങളുടെ മുന്നിലെത്തും അവയുടെ കഥ പറഞ്ഞ് കൊടുത്തില്ലെങ്കിൽ പിണങ്ങുന്ന പ്രകൃതക്കാരനായതിനാൽ കുടുംബത്തിൻ്റെ മികച്ച പിൻതുണ കൊച്ചുബാലന് വലിയ നേട്ടത്തിനുടമയാക്കി.


.മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ പരേതനായ കാദർ ഹാജിയുടെയും പരേതയായ കദീജ ടീച്ചറുടെയും പേരക്കുട്ടിയും മുൻ പഞ്ചായത്ത്  പ്രസിഡൻ്റ് അക്ബർ ഫൈസൽ മാഷുടെ സഹോദര പുത്രനുമാണ് കൊച്ചു മിടുക്കൻ.