28 October 2021 Thursday

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ വിടി ഗീതാ തങ്കത്തിനെ സഹപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആദരിച്ചു

ckmnews

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ വിടി ഗീതാ തങ്കത്തിനെ സഹപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആദരിച്ചു 


കൂറ്റനാട്:സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ മേഴത്തൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വി.ടി.ഗീതാ തങ്കത്തിനാണ് സഹപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആദരം ഒരുക്കിയത്.കൂറ്റനാട് വെച്ച് നടന്ന ആദര ചടങ്ങില്‍ കെ.മധു അധ്യക്ഷനായി.എം.ചന്ദ്രന്‍ ഉപഹാര സമര്‍പ്പണം നിര്‍വ്വഹിച്ചു.റിട്ട.പ്രധാനാധ്യാപകന്‍ വി.എന്‍.വിജയന്‍ പൊന്നാടി അണിയിച്ചു.സ്‌കൂള്‍ പി.ടി.എ.പ്രസിഡന്റ് നാരായണന്‍,എസ്.എം.സി.ചെയര്‍മാന്‍ എ.വി.നാസര്‍,പി.ടി.എ.വൈസ് പ്രസിഡന്റ് മോഹന്‍ദാസ്, ഇ.ഉണ്ണികൃഷ്ണന്‍,അഡ്വ.സൈതുമുഹമ്മദ്, കൃഷ്ണപ്രീതി,രാജീവ് ആര്‍.വാര്യര്‍,സുദക്ഷിണ ദേവി, സുശില, ഷെറീന, കെ.എം.ശ്രീജ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.സ്‌കൂളിലെ അധ്യാപകര്‍,പൂര്‍വ്വ അധ്യാപകര്‍,പി.ടി.എ.ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.സ്‌കൂളിലെ ഓര്‍മ്മകള്‍ പങ്കെവെക്കാനുളള വേദികൂടിയായി ചടങ്ങ് മാറി.സഹപ്രവര്‍ത്തകരുടെ ആദരത്തിന് വി.ടി.ഗീതാ തങ്കം മറുപടി പ്രസംഗവും നടത്തി.

ckmnews