26 April 2024 Friday

ചാലിശേരി യാക്കോബായ പള്ളി വികാരിക്ക് ദേശീയ പുരസ്കാരം

ckmnews

ചാലിശേരി യാക്കോബായ പള്ളി വികാരിക്ക് ദേശീയ പുരസ്കാരം


ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. റെജികുഴിക്കാട്ടിൽ വൈദികന് സാമൂഹ്യ പ്രവർത്തനത്തിന് ദേശീയ പുരസ്കാരം ലഭിച്ചു.കേന്ദ്ര ഗവൺമെന്റിന് കീഴിൽ1952 മുതൽ  ഡൽഹി ആസ്ഥാനമായി   പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജ് (ബി.എസ്.എസ് ) നാഷ്ണൽ ഡവലപ്പ്മെന്റ് ഏജൻസിയാണ് നാഷ്ണൽ എക്സലന്റ് 2022  പുരസ്കാരം നൽകുന്നത്.യാക്കോബായ സുറിയാനി സഭ തൃശൂർ ഭദ്രാസനത്തിലെ സീനിയർ വൈദീകനായ ഇദ്ദേഹം കോവിഡ് മഹാമാരി  കാലത്ത് ചെയ്ത സേവന പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.വൈദീകനായി സേവനം ചെയ്യുമ്പോഴും അച്ചൻ സാമൂഹിക മേഖലകളിലും , കോവിഡ് മഹാമാരി കാലത്തും  നിറ സാന്നിധ്യമായിരുന്നു.വൈദീകന്റെ സ്വദേശമായ വടക്കുംഞ്ചേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് കീഴിൽ ആരോഗ്യ പ്രവർത്തകനായിരുന്നു  കോവിഡ് ബാധിച്ച്  കോറൻണ്ടെയിൽ ഇരിക്കുന്ന രോഗികൾക്ക്  വീടുകളിലെത്തി    ഭക്ഷണം , മരുന്നുകൾ എന്നിവ എത്തിക്കാനും ബോധവൽക്കരണവും , കൗൺസിലിംങ്ങ് എന്നിവ നടത്തി കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം അതാത് വിശ്വാസ പ്രകാരം  സംസ്ക്കാര ചടങ്ങുകൾ നടത്തുന്നതിനും അച്ചൻ  മുന്നിൽനിന്ന് പ്രവർത്തിച്ചതിനും  സമൂഹനന്മക്കായി യുവതലമുറയെ മികവുറ്റവരാക്കാനുള്ള പ്രവർത്തനങ്ങൾക്കുമാണ്  പുരസ്കാരം ലഭിച്ചത്.യാക്കോബായ സുറിയാനി സഭ  തൃശൂർ ഭദ്രാസനത്തിൽ നിന്ന് ആദ്യമായാണ് ഒരു വൈദീകനെ ദേശീയ പുരസ്ക്കാരം ലഭിക്കുന്നത് . വടക്കുഞ്ചേരി കുഴിക്കാട്ടിൽ പരേതനായ ഐസക് - മറിയാമ്മ ദമ്പതിമാരുടെ അഞ്ചു മക്കളിൽ നാലാമനാണ്. ഭാര്യ ലിസി ,  കംപ്യൂട്ടർ എൻജിനിയർ അജി , ആയുർവേദ ഡോ. അതുൽ എന്നിവർ മക്കളാണ് .ബിയ മരുമകളാണ്.തിങ്കളാഴ്ച തിരുവനന്തപുരം കവടിയാർ സംഭവനഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.