18 April 2024 Thursday

ആത്മീയ ചികിത്സക്കിടെ പീഡനശ്രമം കറുകപുത്തൂര്‍ സ്വദേശി ചാലിശ്ശേരി പോലീസിന്റെ പിടിയില്‍

ckmnews


ദാമ്പത്യ മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ,മന്ത്രവാദം'

യാത്ര ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ബോര്‍ഡ് വച്ച കാറില്‍ പ്രതിക്കെതിരെ ചങ്ങരംകുളം സ്റ്റേഷനിലും കേസ്


ചങ്ങരംകുളം:ആത്മീയ ചികിത്സക്കിടെ യുവതിക്ക് നേരെ പീഡനശ്രമം നടത്തിയെന്ന പരാതിയില്‍  കറുകപുത്തൂര്‍ പള്ളിപ്പടി സ്വദേശി ഓടംപുള്ളി സെയ്ത് ഹസ്സന്‍ തങ്ങള്‍(34)നെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.ദാമ്പത്യ മാനസിക പ്രശ്നങ്ങള്‍ക്ക് മന്ത്രവാദവും മരുന്നും അടക്കമുള്ള ചികിത്സ നടത്തി വന്ന ഇയാള്‍ പള്ളിപ്പടിയിലുള്ള വീടിനോട് ചേര്‍ന്ന മുറിയില്‍ കടുത്ത പ്രശ്നങ്ങളുള്ള സ്ത്രീകളെ ഒറ്റക്ക് മുറിയില്‍ വച്ച് ചികിത്സ നടത്തുന്നുണ്ടെന്ന് നേരത്തെ പരാതികള്‍ ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസം കുടുംബ പ്രശ്നം തീര്‍ക്കാന്‍ മൂന്നാമത്തെ തവണ കാണാനെത്തിയ ചാലിശ്ശേരി സ്വദേശി ആയ യുവതിയെ തന്റെ മുറിയില്‍ കയറ്റി ലൈംഗീക ആവശ്യത്തിന് സമീപിക്കുകയായിരുന്നു.പുറത്തേക്ക് ഓടിയ യുവതി കൂടെ വന്നവരോട് ഒന്നും പറയാതെ വീട്ടിലേക്ക് പോവുകയായിരുന്നു.സംഭവം അറിഞ്ഞ് ചാലിശ്ശേരി പോലീസ് യുവതിയോട് കാര്യങ്ങള്‍ ചോദിച്ച് അറിയുകയായിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ബോര്‍ഡ് വച്ച കാറിലായിരുന്നു ഇയാളുടെ യാത്രയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.പ്രതിക്കെതിരെ ചങ്ങരംകുളം സ്റ്റേഷനിലും സമാനമായ സംഭവത്തില്‍ കേസ് നിലവിലുണ്ടെന്ന് ചാലിശ്ശേരി സിഐ ശശീന്ദ്രന്‍ മേലയില്‍ പറഞ്ഞു