20 April 2024 Saturday

പട്ടാമ്പി ഭാരതപ്പുഴയിൽ ശക്തമായ കുത്തൊഴുക്ക്

ckmnews

പട്ടാമ്പി ഭാരതപ്പുഴയിൽ ശക്തമായ കുത്തൊഴുക്ക്;


പട്ടാമ്പി ഭാരതപ്പുഴയിൽ മുൻവർഷങ്ങളുടെ ഓർമ്മപ്പെടുത്തലുമായി പുഴ പാലത്തിന് തൊട്ട്താഴെയായി ഒഴുകി ക്കൊണ്ടിരിക്കുന്നു.പട്ടാമ്പിയിൽ മഴ കുറവാണെങ്കിലും പുഴയിലെ ഒഴുക്കിന് ഒട്ടും കുറവില്ല.പട്ടാമ്പി നന്നമ്പ്രം,മുതുതല,പള്ളിപ്പുറം തീരദേശ റോഡുകളിലേക്ക് വെള്ളം കയറാൻ സാധ്യതയുണ്ട്.പട്ടാമ്പി നന്നമ്പ്രം ഭാഗത്തുള്ളവർ അതീവ അജാഗ്രത പാലിക്കണമെന്ന് നഗരസഭാ ചെയർമാൻ ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഡാമുകൾ തുറക്കുന്നതോടെ ഭാരതപ്പുഴയിൽ ശക്തമായ ഒഴുക്ക് വർധിക്കും. ഭാരതപ്പുഴയുടെയും തൂതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള നടപടികൾ പൂർത്തിയായതായും മുഹമ്മദ് മുഹ്‌സിൻ എംഎൽഎ യും അറിയിച്ചു.