27 April 2024 Saturday

ജീവകാരുണ്യ രംഗത്ത് മാതൃകയായി ചാലിശ്ശേരിയുടെ സ്വന്തം ബാലേട്ടന്‍ ലൈഫ് മിഷന്‍ ഫ്ളാറ്റ് നിര്‍മാണത്തിന് സൗജന്യമായി സമ്മാനിച്ചത് ഒരേക്കര്‍ ഭൂമി

ckmnews


ചങ്ങരംകുളം: കോവിഡ് മഹാമാരിക്കിടയിലും   ലൈഫ് മിഷൻ ഫ്ളാറ്റിന് തിരുമിറ്റക്കോട് പഞ്ചായത്തിന്    ഒരേക്കർ ഭൂമി  സൗജന്യമായി നൽകി ചാലിശ്ശേരി സ്വദേശി ബാലകൃഷ്ണൻ്റെ നന്മ നാടിന്  മാതൃകയായി.സമൂഹത്തിൽ  സ്വത്തിൻ്റേയും സമ്പത്തിൻ്റേയും ഉടമകളാകാൻ പലരും ശ്രമിക്കുമ്പോൾ അദ്ധ്യാനം കൊണ്ട് സ്വരൂപിച്ച ഒരേക്കർ ഭൂമി സൗജന്യമായി നൽകി കാരുണ്യത്തിൻ്റെ നന്മ വെളിച്ചമാവുകയാണ് ചാലിശ്ശേരി വട്ടേക്കാട്ട് ബാലകൃഷ്ണൻ.തൻ്റെ ബാല്യകാലത്തെ ജീവിതാനുഭവങ്ങളിൽ നിന്നുള്ള പാഠം ഉൾകൊണ്ടാണ്  നിഷ്ങ്കളവും ആർദ്രവുമായ ഓർമകൾ പ്രവൃത്തിയിൽ കൂടി കാണിച്ച് നൽകുന്നത്.സ്വന്തം പ്രിയങ്ങളെ മറന്ന് പാവപ്പെട്ടവർക്ക് തലചായ്ക്കുവാൻ പാർപ്പിടം ഒരുക്കുന്നതിനാണ് ഏകദേശം അരക്കോടിയലധികം  വിലമതിക്കുന്ന ഭൂമി സൗജന്യമായി നൽകി

ചാലിശ്ശേരി  ഗ്രാമവാസികളുടെ വി.വി ബാലകൃഷണൻ  മാതൃകയായത്.തിരുമിറ്റക്കോട് പഞ്ചായത്ത് പതിനേഴാം വാർഡ് വെള്ളടിക്കുന്ന് പ്രദേശത്താണ്  കേരള സർക്കാരിൻ്റെ ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണത്തിന് സൗജന്യമായി നൽകുന്ന ഭൂമിയുടെ ആധാരം പഞ്ചായത്ത് സെക്രട്ടറി പി.എൻ രാജുവിന്  കഴിഞ്ഞ ദിവസം കൈമാറി.ചാലിശ്ശേരി പള്ളി സ്കൂളിലും , ഗവ: ഹയർ സെക്കണ്ടറി സ്കൂളിലുമാണ് പ്രാഥമിക വിദ്യഭ്യാസം നടത്തിയത്.

പതിനഞ്ച് വർഷം സൈനീകനായി രാജ്യത്തിനായി സേവനം ചെയതു. എൻ.സി.സി ഇൻസ്ട്രെകടറായി വിരമിച്ചത്.തുടർന്ന് നീണ്ട  ഇരുപത്ത് വർഷം പ്രവാസിയായി മണലാരണ്യത്തിൽ ജോലി ചെയ്തു.  1983 ൽ  ബഹ്റൈനിലെ  സംസ്ക്കാരിക്ക സംഘടന പ്രതിഭയുടെ  ആദ്യകാല പ്രസിഡൻറായി പ്രവർത്തിച്ചു.കഷ്ടപ്പാടിലൂടേയും അതിജീവനത്തിലൂടെയും ചോര വിയർപ്പാക്കി നേടിയ സമ്പാദ്യം മറ്റുള്ളവർക്കുകൂടി ഉള്ളതാവണമെന്നാണ് ബാലകൃഷ്ണൻ്റെ ചിന്ത.അറിവിൻ്റെ ആദ്യാക്ഷരം കുറിച്ച ഗവ: ഹയർ സെക്കണ്ടറി സ്കൂളിന്  ഒരു  ക്ലാസ്സ്റൂം ഹൈടെകാക്കി യും ,  സുവർണ്ണ ജൂബിലി സ്മാരക ഓഡിറ്റോറിയത്തിന് അരലക്ഷം രൂപയും നൽകിയിട്ടുണ്ട് .1983 ൽ കുങ്കുമം വാരികയിലൂടെ അറിഞ്ഞ് തൃശൂർ മുളയത്ത് കുട്ടികളുടെ ഗ്രാമത്തിൽ നിന്ന് വിവിധ മതസ്ഥരായ രണ്ട് കുട്ടികളെ ദത്തെടുത്ത് വളർത്തിയത് ശ്രേഷ്ഠമായ പ്രവൃത്തിയായി. അവരുമായി ഇപ്പോഴും സ്നേഹ ബന്ധം തുടരുകയാണ്.1993 ൽ  ശ്വാസം നിലച്ചാൽ മണ്ണോട് ചേരാൻ ആറടിയില്ലാത്തവരുടെ വേദനയകറ്റാൻ വീടിന് സമീപം ഒരു ഏക്കർ സ്ഥലം  പൊതുശ്മശാനത്തിന് നൽകി ഇതിനകം എഴുപത്തിയഞ്ചോളം പേരെ അടക്കം ചെയ്തിട്ടുണ്ട്. കൂടാതെ 2012 ൽ വാർധക്യത്തിൽ പരിചരണം നഷ്ടപ്പെടുന്ന അമ്മമാർക്കായി അരയേക്കർ സ്ഥലം സൗജന്യമായി നൽകി  പ്രതീക്ഷ ഷെൽട്ടർ ആരംഭിച്ചു. സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിക്ക് സ്വാന്തന പ്രവൃത്തനങ്ങൾക്കായി സ്വന്തമായ വാഹനവും സൗജന്യമായി നൽകി.ഇത്തരത്തിൽ ബാലേട്ടൻ നൽകിയ സ്ഥലങ്ങളുടെ വില ലക്ഷങ്ങൾ കവിയും. സഹധർമ്മണി രമാദേവി  ,യു.എ.ഇ യിൽ സോഫ്റ്റ് എൻജിനീയറായ സുബാഷ് ,  ഡോ.സുരേഷ് , മരുമക്കളായ അദ്ധ്യാപിക പ്രഭ , ഡോ.ഓൾഗഎന്നിവരുടെ പൂർണ്ണ പിൻതുണ ഏറെ ശക്തി പകരുന്നതായി ബാലേട്ടൻ പറഞ്ഞു. ഗ്രാമത്തിലെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ  

  വഴിയും   നാട്ടുകാരുടെ കുട്ടിമോൻ എന്ന ബാലേട്ടൻ ശാന്തമായ ജീവിതം ധന്യമാക്കുകയാണ്.ചാലിശ്ശേരി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റ് , കൂറ്റനാട് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് ,പ്രതിഭ കേരള സംഘടന അംഗമാണ്  കൂടാതെ സാമൂഹ്യ-സംസ്ക്കരിക്കരംഗത്ത്  നിറസാന്നിധ്യമാണ്. 

പരിഭവം ഇല്ലാത്തെ എല്ലാവർക്കും സ്നേഹം പകരാൻ പൊന്നിനേക്കാളും ,വെള്ളിയേക്കാളും മഹത്തരമായ കാരുണ്യമാവുകയാണ് ഈ എഴുപത്തിയാറ് വയസ്സിലും വി.വി. ബാലകൃഷ്ണൻ.ഭൂമി സമർപ്പണം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.എം. പുഷ്പജ ഉദ്ഘാടനം ചെയ്തു.തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡൻറ് കെ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. കെ. ജനാർദ്ദനൻ , പി.നാരായണക്കുട്ടി. എം.ശ്രീലത  , ടി. സുഹറ ,പി .എം കാസിം , എ.വി.രാജേന്ദ്രൻ , എം.എ ഷർമിള്ള എന്നിവർ സംസാരിച്ചു.