23 April 2024 Tuesday

ലഹരിക്കെതിരെ ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ തമ്പ് ശേഖരണം നടത്തി.

ckmnews

ലഹരിക്കെതിരെ

ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ   തമ്പ് ശേഖരണം നടത്തി.


ചാലിശേരി ഗവ:ഹയർസെക്കൻഡറി സ്കൂൾ  ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ  ലഹരി വിരുദ്ധ ക്യാമ്പ് ശ്രദ്ധേയമായി.സമൂഹത്തിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള പോരാട്ടത്തിലാണ് ജെ ആർ സി അംഗങ്ങൾ. സേ. നോ .ടു . ഡ്രഗ്സ് എന്നെഴുതിയ ഇരുപത് അടി വലിപ്പമുള്ള വലിയ ക്യാൻവാസിൽ ജൂനിയർ റെഡ്ക്രോസിലെ വിദ്യാർത്ഥികളും , അദ്ധ്യാപകരും  വിരലിൽ മഷിമുക്കി ക്യാൻവാസിൽ തമ്പ് ശേഖരണം നടത്തി.

തുടർന്ന് ദിവസങ്ങളിലും ക്യാൻവാസിലെ തമ്പ് ശേഖരണം തുടരും.തമ്പ് ശേഖരണം

പിടിഎ പ്രസിഡന്റ് പി.കെ കിഷോർ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക ദേവിക ടീച്ചർ , മുൻ പ്രധാനാധ്യാപിക രാധ ടീച്ചർ എന്നിവർ ലഹരിക്കെതിരെ വിദ്യാർത്ഥികളെ ബോധവൽക്കരണം നടത്തി.ജെ.ആർ സി കൗൺസിലർ എ എൻ രാധാകൃഷ്ണൻ നേതൃത്വം നൽകി