28 March 2024 Thursday

അധ്യാപക ദിനത്തോടനുബന്ധിച്ച് ചാലിശ്ശേരി ജനമൈത്രി പോലീസ് അധ്യാപകരെ ആദരിച്ചു

ckmnews

അദ്ധ്യാപക ദിനം:ചാലിശ്ശേരി ജനമൈത്രി പോലീസ്

അദ്ധ്യാപകരെ ആദരിച്ചു.


ചങ്ങരംകുളം:അധ്യാപകദിനത്തിൽ സമൂഹത്തിന് അറിവുകൾ നൽകിയ അധ്യാപകരെ ചാലിശ്ശേരി ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയ ചാലിശ്ശേരി ഗവ: ഹയർസെക്കണ്ടറി സ്കൂളിലെ  അധ്യാപകരെയാണ്   ജനമൈത്രി പോലീസ് അദ്ധ്യാപക ദിനത്തിനോടു നുബന്ധിച്ച്  സ്ക്കൂളിലെത്തി ആദരിച്ചത്.ആദരവിന്റെ ഭാഗമായി സ്ക്കൂളിലെ പ്രധാന അധ്യാപിക ടി എസ് ദേവികയെ ചാലിശ്ശേരി പോലീസ് സബ്.ഇൻസ്പക്ടർ   ഗോപാലൻ പൊന്നാടയണിയിച്ചു.സ്ക്കൂളിനുള്ള ഉപഹാരം  എസ് ഐ ഗോപാലനിൽ നിന്ന്  പ്രധാന അധ്യാപിക ടി.എസ് ദേവിക ,പി.ടി.എ പ്രസിഡൻ്റ് പി.കെ.കിഷോർ ,വിജയശ്രീ കോ - ഓർഡിനേറ്റർ വേണു എന്നിവർ ചേർന്ന് . ഏറ്റുവാങ്ങി.ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ,രതീഷ്  എ.എസ് .ഐ അനിരുദ്ധൻ,സി പി.ഒ കമൽ,  എസ് പി സി അധ്യാപകൻ ചന്ദ്രൻ  എന്നിവർ പങ്കെടുത്തു.