20 April 2024 Saturday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ അനുസ്മരണ സമ്മേളനം നടത്തി

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ അനുസ്മരണ സമ്മേളനം നടത്തി


ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ്  സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിനോടു നുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി.ഞായറാഴ്ച  രാവിലെ സുറിയാനി ചാപ്പലിൽ ഫാ .വിശുദ്ധ കുർബ്ബാന, മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.വികാരി ഫാ.റെജി കൂഴിക്കാട്ടിൽ സഹകാർമ്മികനായി.കുർബ്ബാനക്കുശേഷം പള്ളി ശിലാസ്ഥാപകനായ പരിശുദ്ധ യൂയാക്കീം മോർ കൂറിലോസ്  ബാവയുടെയും  മലങ്കരയുടെ പ്രകാശഗോപുരം ബസ്സേലിയോസ് പൗലോസ് ദ്വീതിയൻ ബാവയുടെയും , ഇടവക വികാരി മാരായ ഫാ. എ എം ജോബ് , ഫാ.ജെയിംസ് ഡേവീഡ് കശീശാ മാരുടെ  അനുസ്മരണം സമ്മേളനം ശാലേം ടി.വി പ്രഭാഷകൻ  ഫാ. കുര്യൻ പുതൃക്കയിൽ ഉദ്ഘാടനം ചെയ്തു.വികാരി ഫാ.റെജി കൂഴിക്കാട്ടിൽ അദ്ധ്യക്ഷനായി.ചടങ്ങിൽ സണ്ടേസ്കൂൾ അദ്ധ്യാപക ജിവിതത്തിൽ 28 വർഷം സേവനം അനുഷ്ഠിച്ച് വിരമിക്കുന്ന കുഞ്ഞമ്മ ഇട്ടു പ്പിന് സണ്ടേസ്കൂൾ പ്രധാനദ്ധ്യാപകൻ ഡോക്ടർ നെൽസൻ ചുങ്കത്തും വികാരി ഫാ റെജി കൂഴിക്കാട്ടിൽ ചേർന്ന് പൊന്നാടയും മെമ്മേന്റോയും നൽകി  ആദരിച്ചു.സഭാ മാനേജിംഗ് കമ്മറ്റിയംഗം കെ.എ ഏലീയാസ് , തൃശൂർ ഭദ്രാസന കൗൺസിലംഗം സി.യു. രാജൻ , ജോസഫ് ചാലിശേരി , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി , കുഞ്ഞമ്മ ഇട്ടൂപ്പ്  എന്നിവർ സംസാരിച്ചു.ഏഴാം തീയതി വൈകിട്ട് സന്ധ്യ പ്രാർത്ഥനക്കുശേഷം

മലങ്കരയിലെ പ്രസിദ്ധമായ  എട്ടുനോമ്പ്  റാസയും വർഷത്തിലൊരിക്കൽ നടക്കുന്ന ദൈവമാതാവിന്റെ വിശുദ്ധ സൂനോറോ വണക്കവും തുടർന്ന് അത്താഴസദ്യ എന്നിവ ഉണ്ടാകും.