27 April 2024 Saturday

ചാലിശേരി പനക്കൽ കുടുംബം സ്നേഹ സംഗമം നടത്തി

ckmnews

ചാലിശേരി പനക്കൽ കുടുംബം സ്നേഹ സംഗമം നടത്തി


ചങ്ങരംകുളം:  ചാലിശേരി പനക്കൽ കുടുംബത്തിന്റെ  സ്നേഹസംഗമം നടത്തി.പനക്കൽ പരേതനായ താത്തു - ഇറ്റേനം ദമ്പതിമാരുടെ നാലു തലമുറകളിലെ അംഗങ്ങളാണ്

ഞായറാഴ്ച പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സ്നേഹ സംഗമത്തിൽ പങ്കെടുത്തത്.പരിപാടിയിൽ നാലു തലമുറകളിൽ നിന്നായി നൂറിലധികം അംഗങ്ങൾ പങ്കെടുത്തു. പുതിയ തലമുറക്ക് കേട്ടറിവുള്ള പഴയകാല ഓർമ്മകളും , വിവിധ കളികളും കൗതുകമായി.മുതിർന്ന കുടുംബ അംഗങ്ങളെ ആദരിക്കൽ , പഴയഓർമ്മകൾ പങ്കുവെക്കൽ ,  വിവിധ കലാപരിപാടികൾ , സ്നേഹവിരുന്ന് എന്നിവ ഉണ്ടായി. ഗ്രൂപ്പ് ഫോട്ടോയും എടുത്തു.പരിപാടികൾക്ക് വർഗ്ഗീസ് , ചെറിയാൻ , ജോൺസൻ , ചിന്നമ്മ എന്നിവർ നേതൃത്വം നൽകി.