25 April 2024 Thursday

യേശുക്രിസ്തുവിന്റെ ഉയിര്‍പ്പ് സമൂഹത്തിന് അതിജീവനത്തിന്റെ പ്രത്യാശ നല്‍കുന്നു:ഡോക്ടര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത

ckmnews



ചാലിശ്ശേരി:യേശുക്രിസ്തുവിൻ്റെ ഉയിർപ്പ്  അതിജീവനത്തിൻ്റെ അനുഭവും പ്രത്യാശയുമാണെന്ന് യാക്കോബായ സുറിയാനി സഭ മീഡിയാ സെൽ ചെയർമാനും , സെമിനാരി റെസിഡൻ്റ്   &  യൂറോപ്പ് ഭദ്രാസനത്തിൻ്റെ അധിപനുമായ ഡോ: കുരിയാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത   ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു.യേശു ക്രിസ്തുവിൻ്റെ  ഉയിർപ്പ്   നമുക്ക് തരുന്നത് പ്രത്യാശയുടെ കിരണങ്ങളും , ജീവൻ്റെ തുടിപ്പുകളുമാണ്.മരണത്തിനല്ല  ആധിപത്യം--- ജീവനാണ്

ഇരുളിനല്ല  ആധിപത്യം ---- പ്രകാശത്തിനാണ്

നിരാശക്കല്ല --പ്രത്യാശക്കാണ്

ഭയത്തിനല്ല --- സമാധാനമാണ്  തരുന്നത് .

മനുഷ്യസമൂഹം  അതിജീവനത്തിൻ്റെ കോവിഡ് മുക്തമായ ലോകത്തിനും ,പരിത്യാഗം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും ,

 രാഷ്ട്ര നിർമ്മിതിക്കും മനുഷ്യകുലത്തിൻ്റെ നന്മക്ക് നിർദ്ദേശങ്ങൾ തരുന്ന ഭരണകർത്താക്കൾക്കും , 

സമൂഹം മറ്റുള്ളവർക്ക് നൽകുന്ന

 കരുതലിനും ഉയിർപ്പ് പെരുന്നാൾ നമുക്ക് പ്രത്യാശ തരുകയാണെന്ന് ഡോ. തെയോഫിലോസ്  മെത്രാപ്പോലീത്ത  ഈസ്റ്റർ സന്ദേശത്തിൽ കൂട്ടിച്ചേർത്തു..