26 April 2024 Friday

ബക്കറ്റിലെ വെള്ളത്തിൽ വീണു ചാലിശ്ശേരി സ്വദേശികളുടെ 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

ckmnews



കുന്നംകുളം:ബക്കറ്റിലെ വെള്ളത്തിൽ വീണ് ചാലിശ്ശേരി സ്വദേശികളുടെ 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പതിനൊന്ന് മാസം പ്രായമായ മുഹമ്മദ് നിസാൻ ആണ് മരിച്ചത്. ചാലിശേരി മണാട്ടിൽ മുഹമ്മദ് സാദിക്കിന്റെ മകനാണ് മരിച്ചത്. ബാത്ത് റൂമിലെ ബക്കറ്റ് വെള്ളത്തിൽ തലകീഴായി കിടക്കുകയായിരുന്നു. ആശുപത്രിയിൽ

എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ കുഞ്ഞിന്റെ പിതൃ സഹോദരൻ കോവിഡ് രോഗബാധിതനായി ക്വാറന്റയിനിൽ കഴിയുകയാണ്. ഇൻഡോറിൽ നിന്ന് എത്തിയ പിതാവ് ഹോം ക്വാറന്റയിനിലും ആയിരുന്നു. മരിച്ച കുഞ്ഞിനേയും മാതാവിനെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിട്ടില്ല.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.കോവിഡ് ടെസ്റ്റിനായി കുഞ്ഞിന്റെ സ്രവം പരിശോധനക്ക് അയച്ചു. ഞായറാഴ്ച ഉച്ചക്ക് ഫലം ലഭിച്ച ശേഷമേ പാസ്റ്റുമാർട്ടം നടത്തൂവെന്ന് പോലീസ് പറഞ്ഞു