08 May 2024 Wednesday

സഹൃദയ വനിതവേദിയുടെ വാർഷികവും ആദരിക്കലും നടത്തി

ckmnews

സഹൃദയ വനിതവേദിയുടെ വാർഷികവും ആദരിക്കലും നടത്തി


ചാലിശ്ശേരി:പെരിങ്ങോട് മതുപ്പുള്ളി സഹൃദയ വായനശാല ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സഹൃദയ വനിതാവേദി വാർഷികവും എസ്എസ്എൽസി ,  പ്ലസ് ടു വിജയികളെ ആദരിക്കലും സംഘടിപ്പിച്ചു. ഞായറാഴ്ച വൈകിട്ട്  വായനശാല പരിസരത്ത് നടന്ന വാർഷിക അനുമോദന സദസ്സ് പൂമുള്ളി മന പി.എം.നാരായണൻ  നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് സി. മൂസ അദ്ധ്യക്ഷനായി.കേരള സംഗീത നാടക  അക്കാദമി ഭരണ സമിതിയംഗം കലാമണ്ഡലം ചന്ദ്രൻ മുഖ്യാതിഥിയായിമതുപ്പുള്ളി ഗ്രാമത്തിലെ സമാന്തര ട്യൂഷൻ സെന്ററിലെ  രാജി ടീച്ചർ  ,  

എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവരെയും  , ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ

പഞ്ചായത്തംഗങ്ങളായ കെ.എം സലീം ,കെ.വി.മൊയ്തുണ്ണി , ദിനു രാമകൃഷ്ണൻ , പ്രേമൻ മാസ്റ്റർ എന്നിവരും ,വനിതവേദി അംഗങ്ങളും , ക്ലബ്ബ് ഭാരവാഹികളും ആദരിച്ചു.വിശ്ഷ്ടാതിഥികൾക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയും എടുത്തു 

നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.മുഹമ്മദ് മനോജ് സ്വാഗതവും എം.കെ ബാവ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് ക്ലബ്ബ് പ്രസിഡന്റ് ഷാജി പുലാക്കൽ , എക്സ്ക്യൂട്ടീവ് അംഗങ്ങളായ പി.വി. സുലൈമാൻ , വി.പി. സലീം എന്നിവർ നേതൃത്വം നൽകി.