25 April 2024 Thursday

പ​ട്ടാ​മ്പി കൊ​ടു​മു​ണ്ട സ്വ​ദേ​ശി​നി​ക്ക് ഇറ്റലിയിൽ നിന്നൊരു മാരൻ

ckmnews




 പ​ട്ടാ​മ്പി: ആ​റ് വ​ർ​ഷ​ത്തെ പ്ര​ണ​യ​സാ​ഫ​ല്യ​ത്തി​നൊ​ടു​വി​ൽ പ​ട്ടാ​മ്പി കൊ​ടു​മു​ണ്ട സ്വ​ദേ​ശി​നി​ക്കും ഇ​റ്റാ​ലി​യ​ൻ പൗ​ര​നും ഇ​നി പു​തു​ജീ​വി​തം. 

കൊ​ടു​മു​ണ്ട ത​ടം​മ​ന​യി​ൽ സ​തീ​ശ​ൻ-​അ​നി​ത ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ൾ വീ​ണ​യെ​യാ​ണ്‌ ഇ​റ്റാ​ലി​യ​ൻ പൗ​ര​നും അ​മേ​രി​ക്ക​യി​ൽ എ​ൻ​ജി​നീ​യ​റു​മാ​യ ഡാ​രി​യോ താ​ലി ചാ​ർ​ത്തി​യ​ത്. കൊ​ടു​മു​ണ്ട​യി​ലെ കു​ടും​ബ​ക്ഷേ​ത്ര​ത്തി​ൽ കേ​ര​ളീ​യ രീ​തി​യി​ലാ​യി​രു​ന്നു വി​വാ​ഹം.



ഇ​രു​വ​രു​ടെ​യും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു. യു.​എ​സ്.​എ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ വി​മാ​ന​ത്തി​ൽ വെ​ച്ചാ​ണ് ഡാ​രി​യോ​യെ വീ​ണ പ​രി​ച​യ​പ്പെ​ട്ട​ത്. സൗ​ഹൃ​ദം അ​ടു​പ്പ​ത്തി​ലേ​ക്കും പ്ര​ണ​യ​ത്തി​ലേ​ക്കും നീ​ങ്ങി. 


പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച വീ​ണ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് വീ​ട്ടു​കാ​രെ ആ​ഗ്ര​ഹം അ​റി​യി​ച്ച​ത്. യു.​എ​സ്.​എ​യി​ൽ ജ​നി​ച്ച ഡാ​രി​യോ പ​ഠി​ച്ച​തും വ​ള​ർ​ന്ന​തും ഇ​റ്റ​ലി​യി​ലാ​യി​രു​ന്നു.


ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​തെ​ന്നും കേ​ര​ളം അ​തി​മ​നോ​ഹ​ര​മാ​ണെ​ന്നും ഡാ​രി​യോ പ​റ​ഞ്ഞു. ഒ​രു മാ​സം കൊ​ടു​മു​ണ്ട​യി​ൽ ത​ങ്ങി​യ ശേ​ഷം ന​വ​ദ​മ്പ​തി​ക​ൾ അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​ക്കും.