23 April 2024 Tuesday

ചാലിശ്ശേരി ഗ്രാമത്തിന് അഭിമാനമായി ജി.സി.സി ക്ലബ്ബിൻ്റെ ആധുനിക ക്ലബ്ബ് ഹൗസ് ഉദ്ഘാടനത്തിന് ഒരുങ്ങി

ckmnews


ചങ്ങരംകുളം :ചാലിശ്ശേരി ജി.സി.സി ആർടസ് ആൻ്റ സ്പോർടസ് ക്ലബ് പുതുതായി നിർമ്മിച്ച ആധുനിക ക്ലബ്ബ്  ഹൗസ് ഫ്രെബുവരി  ഏഴിന് ഞായറാഴച  ഉദ്ഘാടനം ചെയ്യും.നാല് പതിറ്റാണ്ടായി കായികരംഗത്ത്  ചാലിശ്ശേരി ഗ്രാമത്തിൻ്റെ അഭിമാനമാണ് ഗെയിംസ് സെൻ്റർ ചാലിശ്ശേരി എന്ന പേരിൽ അറിയപ്പെടുന്ന  ജി.സി.സി ക്ലബ്ബ് .ഗ്രാമ പഞ്ചായത്ത് കെട്ടിടത്തിൽ   എഴുന്നൂറ് ചതുരശ്രടി വിസ്തീർണ്ണമുള്ള ഹാളിലാണ്   ആധുനിക രീതിയിലുള്ള ക്ലബ് ഹൗസ് ഒരുക്കിയിട്ടുള്ളത്.

ക്ലബ്ബ് ഹൗസിൽ ലൈബ്രറി  ,  പതിനഞ്ചടി വലിപ്പമുള്ള വലിയ  പ്രൊജക്ടർ ,  ആദ്യകാലം മുതൽ ക്ലബ്ബിന് ലഭിച്ച  മെമ്മൻ്റോ കളുടെ കലവറ  ,  കാരംസ്  ,ചെസ് എന്നിവയും  സി.സി.ടി.വി ക്യാമറയും  ഒരുക്കിയിട്ടുണ്ട്.1980 ൽ രൂപീകൃതമായ ഗ്രാമത്തിലെ ജി.സി.സി.ക്ലബ്ബ്  ജനകീയ പങ്കാളിത്തതോടെയാണ്  പുതിയ ക്ലബ്ബ്  ഹൗസ് നിർമ്മാണം പൂർത്തികരിച്ചത്.കായിക രംഗത്തിന് പുറമേ  ഗ്രാമത്തിൻ്റെ കലാ- സംസ്ക്കാരിക രംഗത്തേക്ക് കൂടി ഉയർന്ന് വരികയാണ് 

 യുവതലമുറക്കായി പി.എസ്.സി കോച്ചിങ്ങും ഒരുക്കുവാനും ക്ലബ്ബ് ലക്ഷ്യമിടുന്നു. ക്ലബ്ബിനെ സ്നേഹിക്കുന്ന അഭ്യൂദയകാംക്ഷികൾ  , ജനപ്രതിനിധികൾ ,  കമ്പനിപ്പടി പൂരാഘോഷ കമ്മിറ്റി , വ്യാപാരികൾ , പ്രവാസികൾ , നാട്ടുകാർ  തുടങ്ങി നിരവധി പേരാണ്  നാൽപ്പത്തിയൊന്നു വർഷമായി ഫുട്ബോൾ , വോളിബോൾ, ക്രിക്കറ്റ് ,അത് ലറ്റിക് തുടങ്ങി കായിക രംഗത്ത് പ്രസിദ്ധിയാർജിച്ച ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ ക്ലബ്ബ് ഹൗസ് നിർമ്മാണത്തിന്   സഹായിക്കുവാൻ മുന്നോട്ട് വന്നിട്ടുള്ളത്.

 ചാലിശ്ശേരി ജി.സി.സി ക്ലബ്ബിലൂടെ ഗ്രാമത്തിൽ നിരവധി കായിക താരങ്ങളാണ്  ഉദയം ചെയ്തിട്ടുള്ളത്. കാൽപന്തു കളിയുടെ ആദ്യ പടവുകൾ പഠിച്ചവർ  കേരളത്തിനകത്തും ,പുറത്തും, വിദേശത്തും  പ്രശസ്തരായവർ  ഗ്രാമത്തിൽ ധാരാളമാണ്.ആദ്യ കാലങ്ങളിൽ കളിച്ച് ലഭിച്ച ട്രോഫികൾ മുതൽ ഇന്ന് വരെ ലഭിച്ചവ  ക്ലബ്ബ് ഹൗസിൽ ഒരുക്കിവെച്ചതും പ്രകാശിക്കുന്ന  എൽ.ഇ.ഡി. ലൈറ്റുകളും ക്ലബ്ബ് ഹൗസിനകത്തെ  മനോഹര കാഴ്ചയാണ്.നിരവധി പേരാണ് ഗ്രാമങ്ങളിൽ നിന്ന് ക്ലബ്ബ്ഹൗസ് സന്ദർശിക്കാനെത്തുന്നത് 

വായനശാലയിലേക്ക് നിരവധി പേർ പുസ്തകൾ സംഭാവനമായി നൽകിവരുന്നു.വി.ടി.ബലറാം എം.എൽ.എ , ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ , പഞ്ചായത്തംഗങ്ങൾ , സ്കൂൾ പിടിഎ - അദ്ധ്യാപകർ  ,ചാലിശ്ശേരി  ജനമൈത്രി പോലീസ്   ,വ്യാപാരി ഭാരവാഹികൾ  തുടങ്ങിയവർ ക്ലബ്ബ് ഹൗസ് സന്ദർശിച്ച് ഇതിനകം പിൻതുണ അറിയിച്ചു. 

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ , സംസ്കാരിക പ്രവർത്തകൻ   എം.എൻ കാരശ്ശേരി , കേരള മുൻകാല ഫുട്ബോൾ - വോളിബോൾ - അത് ലറ്റിക്  താരങ്ങൾ ,സന്തോഷ് ട്രോഫി കോച്ച്  എന്നിവർ നവ മാധ്യമങ്ങൾ വഴി ആശംസകൾ അർപ്പിച്ചു.ഉദ്ഘാടനത്തിൻ്റെ വിജയത്തിനായി  ചെയർമാനായി പ്രസിഡൻ്റ് ഷാജഹാൻ നാലകത്തിൻ്റെ    നേതൃത്വത്തിൽ  ഉമ്മർ മൗലവി , ബാലൻ മാസ്റ്റർ മുഖ്യ രക്ഷാധികാരികളായും  ഇക്ബാൽ എ എം , സ്റ്റീഫൻ പി.കെ ,ബഷീർ , നാസർ എന്നിവർ  സബ് കമ്മറ്റി കളുമായി  വിപുലമായ സ്വാഗത സംഘം പ്രവർത്തിക്കുന്നു.ഫ്രെബുവരി ഏഴിന്  ഞായറാഴ്ച വൈകീട്ട് നാലിന് മുൻ കേരള ഫുട്ബോൾ കോച്ച് ടി.കെ ചാത്തുണ്ണി  ജിസിസി  ക്ലബ്ബ് ഹൗസ് ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ വി സന്ധ്യ അദ്ധ്യക്ഷത വഹിക്കും ,മുഖ്യാതിഥിയായി  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി  എന്നിവർ പങ്കെടുക്കും