20 April 2024 Saturday

സംസ്‌കൃത പഠനത്തിൽ മികവു തെളിയിച്ച് ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ

ckmnews

സംസ്‌കൃത പഠനത്തിൽ മികവു തെളിയിച്ച്  ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ

 

ചാലിശ്ശേരി ഗവ ഹയർ സെക്കന്ററി സ്കൂളിലെ സംസ്കൃതവിദ്യാർത്ഥികൾ വീണ്ടും താരങ്ങൾ.അമൃത ടി വി ശനി, ഞായർ ദിവസങ്ങളിൽ സംപ്രേക്ഷണം ചെയ്യുന്ന "ശ്രേഷ്ഠ ഭാരതം പൈത്യക ഭാരതം"എന്ന റിയാലിറ്റി ഷോയിൽ മികച്ച പ്രകടനവുമായി ചാലിശ്ശേരി ഗവ.ഹയർ സെക്കന്ററി വിദ്യാലയത്തിലെ കുട്ടികൾ വീണ്ടും നമ്മുടെ മുന്നിലെത്തുന്നു. അടുത്ത ശനി, ഞായർ ദിവസങ്ങളിലാണ് അടുത്ത മൽസരം .ചാലിശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ സംസ്കൃത അധ്യാപകനായ പദ്മനാഭൻ മാഷുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്.5 മുതൽ 10 വരെ ക്ലാസുകളിൽ ഒന്നാം ഭാഷയായി സംസ്കൃതം പഠിക്കുന്ന കുട്ടികളെയാണ് പരിശീലിപ്പിക്കുന്നത്.കഴിഞ്ഞ സീസണുകളിൽ നടന്ന മൽസരങ്ങളിലും മികച്ച പ്രകടനമാണ് ഈ ടീം കാഴ്ച്ച വെച്ചിരുന്നത്.