26 April 2024 Friday

പട്ടാമ്പി മരുതൂർ സ്വദേശിയായ യുവാവ് ദമ്മാമിൽ കുഴഞ്ഞു വീണു മരിച്ചു.

ckmnews

പട്ടാമ്പി മരുതൂർ സ്വദേശിയായ യുവാവ് ദമ്മാമിൽ  കുഴഞ്ഞു വീണു മരിച്ചു.


പട്ടാമ്പി:ദമ്മാം സീക്കോയിലെ സീമാട്ടി റെഡിമെയ്ഡ് ഷോപ്പിൽ ജോലി ചെയ്തിരുന്ന പട്ടാമ്പി മരുതൂർ ആണികല്ലിങ്ങൽ വീട്ടിൽ സലാമിന്റെ മകൻ സൽമാൻ ഫാരിസ് (23)  കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ മരണപ്പെട്ടു.പത്ത്

ദിവസം മുമ്പ് ബ്ലഡ്‌ പ്രഷർ മൂർച്ഛിച്ച് കുഴഞ്ഞു വീണ് ദമ്മാം അൽമന ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. 

നിയമ നടപടികൾക്ക് ശേഷം ദമ്മാമിൽ തന്നെ കബറടക്കം നടത്തി. മാതാവ്: കാരക്കാട് വരമഗലത്ത് ഹഫ്‌സത്.

സഹോദരിമാർ : ഫർസാന, ഹസ്ന.