26 April 2024 Friday

ചാലിശേരിയിൽ യാക്കോബായ വിശ്വാസികൾ പ്രതിഷേധ ജ്വാല തെളിച്ചു

ckmnews

ചാലിശേരിയിൽ യാക്കോബായ വിശ്വാസികൾ പ്രതിഷേധ ജ്വാല തെളിച്ചു


ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് പുറത്താക്കിയ വേദന പൂർവ്വമായ ഓർമ്മയിൽ ശനിയാഴ്ച സന്ധ്യാ പ്രാർത്ഥനക്കുശേഷം  വിശ്വാസികൾ പ്രതിഷേധ ജ്വാല നടത്തി.യെൽദോ മോർ ബസേലിയോസ് ചാപ്പലിലും , ഇടവക അംഗങ്ങളുടെ വീടുകളിലും പ്രതിഷേധ ജ്വാല നടത്തിയത് .പരിശുദ്ധ അന്ത്യോഖ്യ  സിംഹാസനത്തിന് കീഴിലുള്ള മഹാ ഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളെ പുറത്താക്കിയാണ്    2020 ആഗസ്റ്റ് 20 ന്  പള്ളി പിടിച്ചെടുത്തത്.ശനിയാഴ്ച വികാരി ഫാ.റെജി കൂഴിക്കാട്ടിൽ സന്ധ്യാ പ്രാർത്ഥനക്കു ശേഷം പ്രതിഷേധ ജ്വാല ക്ക് ആദ്യ തിരിതെളിയിച്ചു.വിശ്വാസികൾ യെൽദോ മോർ ബസേലിയോസ് ചാപ്പലിലും , വീടുകളിലും മെഴുകുതിരി കത്തിച്ചു നിരവധി വിശ്വാസികൾ പങ്കെടുത്തു.ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി , സഭാ മാനേജിംഗ് കമ്മറ്റിയംഗം കെ.എ ഏലിയാസ് ,ഭദ്രാസന കൗൺസിൽ അംഗം സി.യു. രാജൻ എന്നിവർ സംസാരിച്ചു.