28 March 2024 Thursday

അഖിലകേരള വോളിബോൾ ഫ്ളഡ് ലൈറ്റ് ടൂർണ്ണമെന്റ് ലയൺസ് കാരക്കാട് ജേതാക്കളായി

ckmnews

ചാലിശ്ശേരി ; ചാലിശ്ശേരി ജിസിസി ആർട്സ് ആന്റ്  സ്പോർട്സ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുട്ടിപ്പാലം ഇട്ടേച്ചൻ മെമ്മോറിയൽ അഖില കേരള ഏകദിന ഫ്ളഡ് ലൈറ്റ് വോളിബോൾ ടൂർണമെന്റിൽ  ലയൺസ് കാരക്കാട്  ജേതാക്കളായി.ടൂർണമെന്റ് നാഷ്ണൽ താരം ടി.എം.അബ്ദുൾകാദർ ചിറക്കൽ ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് ഷാജഹാൻ നാലകത്ത് അദ്ധ്യക്ഷനായി.കേരള പോലിസ് ഫ്ടുബോൾ ടീമിൽ കളിക്കുന്ന മിഥുൻ രാജ് , പാലക്കാട് ജില്ല സബ് ജൂനിയർ ടീമിൽ ഇടം നേടിയ ജിസിസി അക്കാദമി അംഗം സനോജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.ചാലിശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് ആദ്യം നടന്ന അണ്ടർ 18 സൗഹൃദ വോളി ബോൾ മൽസരത്തിൽ യുവപ്രതിഭ കോക്കൂരും ജേതാക്കളായി.ചാലിശേരി പോലീസ് അഡീഷ്ണൽ സബ് ഇൻസ്പെക്ടർ ഡേവി  ഫൈനൽ ടീമംഗങ്ങളെ പരിചയപ്പെട്ടു.ആതിഥേരായ ജി.സി.സി യെ പരാജയപ്പെടുത്തിയാണ് ലയൺസ് കാരക്കാട് ജേതാക്കളായത്.സാഗർ,രോഹിത് , ഷിയാദ് ,വിഷ്ണു എന്നിവരെ മികച്ച താരങ്ങളായി തെരഞ്ഞെടുത്തു.വിജയികൾക്ക് ബോബൻ മുട്ടിപ്പാലം ,ജയിംസ് മുട്ടിപ്പാലം,ബാബുപോൾ മുട്ടിപ്പാലം,നിഖിൽ ബാബു മുട്ടിപ്പാലം ,ബോസ് ,സജീവൻ ,സൈമൻ ,മാർവ്വൽക്ലബ്ബ് പ്രസിഡന്റ്  അഹമ്മദുണി എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.ട്രഷറർ ഇക്ബാൽ എ എം ,റോബർട്ട് തമ്പി ,വോളി ബോൾ കോച്ച് നാസർ പാറമേൽ , ജിജു ജെക്കബ് എന്നിവർ സംസാരിച്ചു.സെക്രട്ടറി നൗഷാദ് മുക്കൂട്ട സ്വാഗതവും വൈസ് പ്രസിഡൻറ് സി.വി മണികണ്ഠൻ നന്ദിയും പറഞ്ഞു.