20 April 2024 Saturday

ചാലിശ്ശേരി ജി എച്ച് എസ് എസ് ഭാഗ്യയുടെ പഠന സഹായത്തിന് ഒരു ലക്ഷം രൂപ നൽകി

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥി ഭാഗ്യയുടെ  തുടർപഠനത്തിനായി  സ്കൂൾ അധ്യാപകർ,മുൻ അദ്ധ്യാപകർ ,പി ടി എ,എന്നിവർ ചേർന്ന് സ്വരൂപിച്ച ഒരു ലക്ഷം രൂപ പഠന സഹായം 

നൽകി.പ്ലസ്ടു ഹ്യൂമാനിറ്റിസ് വിഷയത്തിലാണ്  96% വിജയം നേടി എൻ.എസ്.എസ്.വളണ്ടിയറും ,ക്ലാസ്സ് ലീഡറുമായ  കുന്നത്തേരി ഐയിനിപ്പുള്ളി ബാബു മകൾ ഭാഗ്യ സ്കൂളിന് അഭിമാനമായത്.എസ്.എസ്.എൽ.സിക്കും സ്കൂളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു.സ്കൂളിൽ നിന്ന്  അനുമോദിക്കാൻ വീട്ടിലെത്തിയ സ്കൂളധികൃതരോടാണ് ഭാഗ്യ തൻ്റെ ഐ.എ.എസ് പഠിക്കാനുള്ള  ആഗ്രഹം പങ്കുവെച്ചത്.ഓലമേഞ്ഞ വീടിനകത്താണ്  ചുമുട്ടുതൊഴിലാളിയായ   പിതാവ് ,അമ്മയും ,സഹോദരിയടക്കം നാലുപേരും താമസിച്ചിരുന്നത്.കോവിഡ് പ്രതിസന്ധി പിതാവിൻ്റെ വരുമാനമാർഗ്ഗത്തെ ബാധിച്ചത് വിദ്യാർത്ഥിക്ക് വേദനയായി.ഭാഗ്യയുടെ ആഗ്രഹത്തിന് പ്രിൻസിപ്പാളും മറ്റു അദ്ധ്യാപകരും  പി ടി എ ഭാരവാഹികളും കൊച്ചു മിടുക്കിയെ ചേർത്തു പിടിച്ചു.ഭാഗ്യക്ക്  ഐഎഎസ് പഠനം അസാധ്യമെന്ന് തോന്നിയെങ്കിലും   സ്കൂൾ അധികൃതരുടെ പ്രചോദനവും ,കരുതലും   തുടർപഠനത്തിൻ്റെ വിജയ വഴിയിലേക്കുള്ള ആദ്യ കാൽവെപ്പായി.ബിരുദ പഠനത്തോടൊപ്പം സിവിൽ സർവ്വീസ് കോച്ചിംങിന്  പഠിക്കാനാണ് ആഗ്രഹം.വിദ്യാർത്ഥിയുടെ അറിവിൻ്റെ വൃത്തം പൂർണതയിലേക്ക് എത്തിക്കുവാൻ കുടുംബത്തിൻ്റെ  സാമ്പത്തിക പ്രയാസം കാരണമാകരുതെന്ന അദ്ധ്യാപകർ ,പി ടിഎ എന്നിവരുടെ  നിശ്ചയദാർഡ്യം ഗ്രാമത്തിന് പുതിയ  മാതൃകയായി.ചടങ്ങിൽ പ്രിൻസിപ്പാൾ ഗീത ജോസഫ്  , സ്കൂൾ പ്രധാനധ്യാപിക ടിഎസ് ദേവിക  , പിടിഎ പ്രസിഡണ്ട് പി കെ കിഷോർ  ,എന്നിവർ ചേർന്ന് സഹായധനം വിദ്യാർത്ഥിക്ക് കൈമാറി.ചടങ്ങിൽ അദ്ധ്യാപകരായ  മനോജ് പി , അനീഷ ഇ.ബി , മൃദൃല കെ ,ജിഷ പി

പി ടി എ ഭാരവാഹികളായ വൈസ് പ്രസിഡൻറ് ബാബു നാസർ,ബാലൻ പി.കെ , കൃഷ്ണകുമാർ കെ.കെ , രജീഷ് എന്നിവർ   പങ്കെടുത്തു