27 April 2024 Saturday

ചാലിശ്ശേരിയിൽ മാതൃകാ ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് കീഴിലെ തണ്ണീർക്കോട് ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രത്തിൻ്റെ പുനർനിർമ്മിച്ച കെട്ടിടത്തിൻ്റെ  ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെപിഎം പുഷ്പജ നിർവ്വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2018-2019 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി  2040 ചതുരശ്ര അടിയിൽ 32.5 ലക്ഷം രൂപ ചിലവിലാണ് ആരോഗ്യ ഉപകേന്ദ്രം നിർമ്മിച്ചത്.അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം കാലപ്പഴക്കം മൂലം ജീർണ്ണാവസ്ഥയിലായിരുന്നതിനാൽ  പ്രവർത്തനം മുടങ്ങിയിരിക്കുകയായിരുന്നു.പുതിയ കെട്ടിടത്തിലെ മാതൃകാ കുടുംബക്ഷേമകേന്ദ്രം പ്രവർത്തനം ഗ്രാമവാസികൾക്ക് ഏറെ ഉപകാരപ്രദമാക്കും.പഞ്ചായത്ത്പ്രസിഡണ്ട്അക്ബർ ക്ഫൈസൽ  അദ്ധ്യക്ഷനായി. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം കെ പ്രദീപ് താക്കോൽ കൈമാറി.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ ജനാർദ്ദനൻ ,ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ധന്യ സുരേന്ദ്രൻ,  ബ്ലോക്ക് പഞ്ചായത്ത് അംസി കെ ഉണ്ണികൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ മുഹമ്മദാലി, സി എച്ച്‌ സി സൂപ്രണ്ട് ഡോ.ഇസുഷമ, കെ വി കെ മൊയ്തു, ജെഎച്ച് ഐ മിനി എന്നിവർ സംസാരിച്ചു.