25 April 2024 Thursday

ചാലിശ്ശേരി ജനമൈത്രി ബീറ്റ് ഓഫീസർ എ ശ്രീകുമാറിനെ ആദരിച്ചു.

ckmnews

ചാലിശ്ശേരി ജനമൈത്രി ബീറ്റ് ഓഫീസർ എ ശ്രീകുമാറിനെ ആദരിച്ചു.


ചാലിശ്ശേരി:കേരളമുഖ്യമന്ത്രിയുടെ 2020 പോലീസ് മെഡൽ പുരസ്ക്കാരം നേടിയ ചാലിശ്ശേരി ജനമൈത്രി ബീറ്റ് ഓഫീസർ എ ശ്രീകുമാറിന് ചാലിശ്ശേരി ഹെർമ്സ്  സ്പോർട്സ്  ആദരിച്ചു.  നാസർ പൊന്നാടയും നിയാസ് ഉപഹാരവും നൽകി.എ.എസ് ഐ ഡേവി ,ബീറ്റ് ഓഫീസർ വി.ആർ  രതീഷ് , സീനിയർ സിവിൽ പോലീസ് ഓഫീസർ രജിത്ത് ,   ക്ലബ് ഭാരവാഹികളായ റംഷാദ് അറക്കൽ , ഷൈബിൻ ,അനസ് ,ഫൈസൽ ,കുട്ടൻ , ഷമീർ , ഷിജാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.