25 April 2024 Thursday

നെല്ലു സംഭരണം നീളുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ കൃഷിഭവന്‍ ഉപരോധിച്ചു

ckmnews

നെല്ലു സംഭരണം നീളുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ കൃഷിഭവന്‍ ഉപരോധിച്ചു 


ചങ്ങരംകുളം:സപ്ലൈകോ ടോക്കണ്‍ ലഭിക്കാത്തതിനാല്‍ നെല്ലു സംഭരണം നീളുന്നതില്‍ പ്രതിഷേധിച്ചു.ചാലിശ്ശേരിയിലെ കര്‍ഷകര്‍ കൃഷിഭവന്‍ ഉപരോധിച്ചു. 12 പാടശേഖര സമിതികളില്‍പെട്ട അറുപതോളം കര്‍ഷകരാണ് ചാലിശ്ശേരി കൃഷിഭവനു മുന്‍പില്‍ പ്രതിഷേധവുമായി എത്തിയത്.കൃഷി അസി.ഡയറക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ടോക്കണ്‍ വിതരണത്തിനു കൂടുതല്‍ ആളുകളെ നിയമിക്കാമെന്ന ഉറപ്പിലാണു പ്രതിഷേധം അവസാനിപ്പിച്ചത്.