20 April 2024 Saturday

ചാലിശ്ശേരി കിഴക്കേ പട്ടിശ്ശേരി ഇലക്ട്രിക് ട്രാൻസ്ഫോർമറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് മൂലം സമീപത്തെ പറമ്പിൽതീപിടിച്ചു

ckmnews

ചാലിശ്ശേരി കിഴക്കേ പട്ടിശ്ശേരി ഇലക്ട്രിക് ട്രാൻസ്ഫോർമറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് മൂലം സമീപത്തെ പറമ്പിൽതീപിടിച്ചു 


ചാലിശ്ശേരി:കിഴക്കേപ്പട്ടിശ്ശേരി ജുമാ മസ്ജിദ് സമീപത്തുള്ള  ട്രാൻസ്ഫോർമറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായത്.സംഭവസമയത്ത്  പള്ളിയിലേക്ക് ജുമാ നമസ്കാരത്തിന് വന്ന ആളുകൾ  തീയണച്ചത് കൊണ്ട് വൻ അപകടം ഒഴിവായി.പള്ളിയിലേക്ക് വന്നവർ അടുത്തുള്ള വീടുകളിൽ നിന്നും മോട്ടോർ വഴി വെള്ളം  പമ്പ് ചെയ്തുo വെള്ളം കൊണ്ട് വന്ന്ഒഴിച്ചുമാണ് തീയണച്ചത് .പുല്ലും കരിയിലകളും ഉണങ്ങിയതിനാൽ കുറഞ്ഞ സമയം  കൊണ്ട് തീ കൂടുതൽ  വ്യാപിക്കുകയായിരുന്നു