30 April 2024 Tuesday

കപ്പൂർ പഞ്ചായത്തിൽ മുന്നര വയസുകാരൻ ഉൾപ്പടെ നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

ckmnews

കപ്പൂർ പഞ്ചായത്തിൽ മുന്നര വയസുകാരൻ ഉൾപ്പടെ നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു


കപ്പൂർ പഞ്ചായത്തിൽ മുന്നര വയസുകാരൻ ഉൾപ്പടെ നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു.വെള്ളിയാഴ്ച കാലത്ത് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയാണ് മൂന്നര വയസുകാരൻ കൊഴുക്കും പാലയിൽ ഫിസാൻ്റെ പുറത്ത് നായയുടെ കടിയേൽക്കുന്നത്.പ്രദേശത്ത് മറ്റ് മൂന്ന് പേർക്കും തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്. വീട്ടിൽ തിരുമ്പുന്നതിനിടെ ഒരു സ്ത്രീക്കും മറ്റൊരു സ്ത്രീ വീടിന് മുന്നിൽ നിൽക്കുമ്പോഴും ആണ് നായയുടെ കടിയേൽക്കുന്നത്.സമീപത്ത് പള്ളിയിൽ പോവാൻ നിൽക്കുന്നിതിനിടെ മറ്റൊരാളുടെ കൈക്കും തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.കടിയേറ്റവർ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി