25 April 2024 Thursday

തെരെഞ്ഞെടുപ്പിന് മണിക്കൂറുകള്‍:ചാലിശ്ശേരിയില്‍ ഈസ്റ്റര്‍ വിരുന്നില്‍ പങ്കെടുത്ത് എംബി രാജേഷ്

ckmnews

തെരെഞ്ഞെടുപ്പിന് മണിക്കൂറുകള്‍:ചാലിശ്ശേരിയില്‍ ഈസ്റ്റര്‍ വിരുന്നില്‍ പങ്കെടുത്ത് എംബി രാജേഷ്


ചങ്ങരംകുളം:  തൃത്താല മണ്ഡലത്തിൽ ഏറ്റവുമധികം  കൈസ് ത്രവർ തിങ്ങി പാർക്കുന്ന ചാലിശ്ശേരി പഞ്ചായത്തിലെത്തി ഇടത് സ്ഥാനാർത്ഥി എം.ബി രാജേഷ്  ഈസ്റ്റർ വിരുന്നിൽ പങ്കെടുത്തു.സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ ഉയിർപ്പ് പെരുന്നാളിന് ശേഷമുള്ള സ്നേഹ വിരുന്ന് നൽകുന്ന ഹാളിലേക്ക് ഞായറാഴ്ച പുലർച്ച 12.30ന്  ഇടത് പക്ഷ സ്ഥാനാർത്ഥി എം.ബി രാജേഷ്  എത്തിയത്  സ്ത്രീ - പുരുഷ ഭേദമെന്യ കുട്ടികളോടും യുവതി - യുവാക്കളോടും  വോട്ടർത്ഥഭിച്ചു. പലരും കൂടെ നിന്ന് സെൽഫിയും എടുത്തു. തുടർന്ന് വിശ്വാസികളോടൊപ്പം ഈസ്റ്റർ  വിരുന്നിൻ്റെ  ബിരിയാണിയും കഴിച്ചു.യെൽദോ ചാപ്പലിലെത്തി  ഫാ.ജെക്കബ് കക്കാട്ട് ,ട്രസ്റ്റി ജിജോജെക്കബ് , സെക്രട്ടറി കെ.സി വർഗീസ് എന്നിവരും കൂടാതെ  വിശ്വാസികളുമായി സംസാരിച്ചു.  


പഞ്ചായത്തംഗം ആനിവിനു , കെ.എ പ്രയാൺ , കെ .എ ഏലിയാസ്  , സൈമൺ ,  വിനു പി സ്  പി.ഐ വിൽസൺ , ബാബു പി ജി  , സണ്ണി. കെ ജി , ജോയ് ,  ബോബൻ സി.ജി , മോഹനൻ , ജോസ് എന്നിവർ നേതൃത്വം നൽകി.