26 April 2024 Friday

ആദ്യകാല ഫുട്ബോൾ അനൗൺസറെ ചാലിശേരി സോക്കർ അസോസിയേഷൻ ആദരിച്ചു

ckmnews

ആദ്യകാല ഫുട്ബോൾ അനൗൺസറെ ചാലിശേരി സോക്കർ അസോസിയേഷൻ ആദരിച്ചു


ചാലിശ്ശേരി:ആദ്യകാല ഫുട്ബോൾ അനൗൺസർ മലപ്പുറം സ്വദേശി എം.എ ലത്തീഫിനെ

ചാലിശേരി സോക്കർ അസോസിയേഷൻ ആദരിച്ചു.അഖിലേന്ത്യ സെവൻസ് ഫ്ളെ ഡ് ലൈറ്റ്  ഫുട്ബോൾ ടൂർണ്ണമെന്റിൽ കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ സാന്നിധ്യത്തിൽ ടൂർണ്ണമെന്റ് ചെയർമാൻ വി.വി.ബാലകൃഷ്ണൻ പൊന്നാട അണിയിച്ചാണ് ആദരവ് നൽകിയത്.


മലപ്പുറം മഞ്ഞക്കണ്ടൻ വീട്ടിൽ  അബുക്ക - ഫാത്തിമ ദമ്പതിമാരുടെ ആറ് മക്കളിൽ മൂത്തവനാണ് ലത്തീഫ്.ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ കായികപ്രേമികളെ ശാന്തമാകാത്ത കടലിനെന്ന പോലെ വാക്ക്ചാരുത കൊണ്ട് അമ്മാനമാടി കായികാവേശത്തിന്റെ കൊടുമുടിയിലേക്ക് എത്തിച്ച് മനം കവർന്നിരുന്നു.ഊട്ടി വെലിംഗ്ട്ടൺ എം ആർ സി ഫുട്ബോൾ താരമായിരുന്നു ഉപ്പ.ചെറുപ്രായത്തിൽ തന്നെ കോഴിക്കോട്ട് സേട്ട് നാഗ്ജി മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റിന്റെ     അനൗൺസ് കേട്ടതാണ് ഈ രംഗത്തേക്ക് വരുവാൻ ഇദ്ദേഹത്തിന് പ്രചോദനമായത്.24 വയസിൽ ആദ്യമായി മലപ്പുറം കോട്ടപ്പടി ഗ്രൗണ്ടിൽ നടന്ന സെയ്തലവി മെമ്മോറിയൽ അഖിലേന്ത്യ സെവൻ ഫുടുബോൾ ടൂർണ്ണമെന്റിലാണ്  അനൗൺസ്മെന്റ് തുടങ്ങിയത്.1980 മുതൽ 

നീണ്ട മുപ്പത് വർഷം കേരളത്തിലെ എല്ലാ ജില്ലകളിലും എത്തി നിരവധി ഫുട്ബോൾ ടൂർണ്ണമെന്റുകളിൽ

കാൽപന്ത് കളിയുടെ പേരു കേട്ട അനൗൺസറായിമാറി.24 വർഷം തുടർച്ചയായി തിരൂരങ്ങാടി എം.കെ.എ സമദ് മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റിൽ അനൗൺസറായി ചരിത്രം സൃഷ്ടിച്ചു.വളർന്ന് വരുന്ന യുവതലമുറക്കു വേണ്ടിയാണ്  ലത്തീഫ് ഈ രംഗത്ത് നിന്ന് സ്വയം മാറിയത് .നിരവധി ശിഷ്യരുള്ള ഇദ്ദേഹം ഓൾ ഇന്ത്യ ഫുട്ബോൾ അനൗൺസേഴ്സ് സംഘടനയുടെ രക്ഷാധികാരി കൂടിയാണ് .ഇതിനകം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.നൂർജഹാൻ സഹധർമ്മിണി മുൻ കണ്ണൂർ യൂണിവേഴ്സിറ്റി ഫുട്ബോൾ താരവും കായിക അദ്ധ്യാപകനുമായ  റിയാസ് ബാബു , ഫിറോസ് ബാബു , ലാലുനിയാസ് എന്നിവർ മക്കളാണ്.


ഗീവർ .എ.സി. ചാലിശേരി