29 March 2024 Friday

മയക്കുമരുന്ന് വില്പന കർശന നടപടി സ്വീകരിക്കണം:ചാലിശ്ശേരി മണ്ഡലം കോൺഗ്രസ്

ckmnews

മയക്കുമരുന്ന് വില്പന കർശന നടപടി സ്വീകരിക്കണം:ചാലിശ്ശേരി മണ്ഡലം കോൺഗ്രസ്


ചാലിശ്ശേരി :ഓണമെടുത്തതോടെ മയക്കുമരുന്ന് വില്പന പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും വ്യാപകമായിരിക്കുകയാണെന്നും ഇത് തടയാൻ പോലീസിന്റെയും എക്സൈസിന്റെയും അന്വേഷണം ഊർജ്ജിതപ്പെടുത്തണമെന്ന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ്  കൺവെൻഷൻ  ആവശ്യപ്പെട്ടു.ചാലിശ്ശേരി പഞ്ചായത്ത് അംബേദ്കർ ഹാളിൽ മണ്ഡലം പ്രസിഡന്റ് പി.എ

നൗഷാദിന്റെ അധ്യക്ഷതയിൽ ഭാരത് ജോഡോ യാത്ര ജില്ലാ കോഡിനേറ്റർ കൂടിയായ കെ.പി.സി.സി. നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഡി.സി.സി.വൈസ് പ്രസിഡന്റ് സി എച്ച് ഷൗക്കത്തലി,സെക്രട്ടറിമാരായ ബാബു നാസർ,പി.മാധവദാസ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ബാലൻ,എ.വി സന്ധ്യ,ടി.കെ.സുനിൽകുമാർ,പിസി ഗംഗാധരൻ,പി.വി.ഉമ്മർ മൗലവി,പ്രദീപ് ചെറുവശ്ശേരി,കെ.എം.ചന്ദ്രശേഖരൻ,പി.എ.നൗഷാദ്,എ.എം.ഷെഫീഖ്,എ.കെ.അലവി,ഹുസൈൻ പുളിയഞാലിൽ,വിജേഷ് കുട്ടൻ,സജീഷ് കളത്തിൽ, റംല വീരാൻകുട്ടി, വനജ സുനിൽ എന്നിവർ സംസാരിച്ചു.ഭാരത് ജോഡോ പദയാത്രയുടെ പഞ്ചായത്ത് തല സ്വാഗത സംഘം പി.വി.ഉമ്മർ മൗലവി ചെയർമാനായും പി.എ.നൗഷാദ് കൺവീനർ ആയും രൂപീകരിച്ചു.