28 March 2024 Thursday

"സങ്കടപെയ്ത്തുകൾ"എംബി രാജേഷ് പ്രകാശനം ചെയ്തു

ckmnews

"സങ്കടപെയ്ത്തുകൾ"എംബി രാജേഷ് പ്രകാശനം ചെയ്തു


പടിഞ്ഞാറങ്ങാടി:ഫാത്തിമ പാത്തൂസ് കോക്കാടിൻ്റെ "സങ്കടപെയ്ത്തുകൾ" എന്ന കവിതാ സമാഹരം പ്രകാശനം ചെയ്തു.മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ "നന്മ"യുടെ ആഭിമുഖ്യത്തിൽ ജനുവരി 28ന് വെള്ളിയാഴ്ച പടിഞ്ഞാറങ്ങാടി യൂണിയൻ സ്ക്വയറിൽ വെച്ച് നടത്താനിരുന്ന കവിതാ സമാഹരത്തിൻ്റെ പ്രകാശന ചടങ്ങും, കലാ സാഹിത്യ സാംസ്കാരിക രംഗത്തെ നന്മയുടെ വിവിധ മേഖലകളിൽ പുരസ്ക്കാരം നേടിയ കലാകാരമാരെ ആദരിക്കുന്ന വിപുലമായ പരിപാടികളും, കോവിഡ് ഒമിക്രോൺ വ്യാപനം അതീരൂക്ഷമായ സാഹചര്യത്തിൽ മാറ്റിവെയ്ക്കുകയായിരുന്നു.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക്, സ്പീക്കറുടെ ഓഫീസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ സ്പീക്കർ എംബി രാജേഷ് പുസ്തകം പ്രകാശനം ചെയ്തു.സങ്കടപെയ്ത്തുകൾ എന്ന കാവ്യസമാഹാരത്തിൻ്റെ ആദ്യ പ്രതി പുസ്തക പ്രകാശനത്തിൻ്റെ ചെയർമാൻ കൂടിയായ വി.പി അശോകൻ സ്പീക്കറിൽ നിന്ന് ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ നന്മയുടെ പാലക്കാട് ജില്ലാ ജോ:സെക്രട്ടറിയും,തൃത്താല മേഖല സെക്രട്ടറി കൂടിയായ അച്ചുതൻ രംഗ സൂര്യ, സംഘാടക സമിതി കൺവീനറും, മേഖല കമ്മറ്റി അംഗവുമായ ഇ വി കുട്ടൻ, വത്സല കൂറ്റനാട്, അംബിക ശശി, വി.ടി ബാലകൃഷ്ണൻ, എന്നിവർ പങ്കെടുത്തു