പ്രകൃതി സംരക്ഷണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സ്നേഹ തണ്ണീർക്കുടം സ്ഥാപിച്ചു

പ്രകൃതി സംരക്ഷണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സ്നേഹ തണ്ണീർക്കുടം സ്ഥാപിച്ചു
ചാലിശ്ശേരി:പ്രകൃതി സംരക്ഷണ സംഘ
ത്തിന്റെ ആഭിമുഖ്യത്തിൽ
കൊടുംവേനലിൽ ദാഹിച്ചു വലയുന്ന പറവകൾക്കായി ഒരല്പം ദാഹജലം നൽകുക ഉദ്ദേശത്തോടെ പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സ്നേഹ തണ്ണീർക്കുടം പദ്ധതിയുടെ ഭാഗമായി തൃത്താല പോലീസ് സ്റ്റേഷൻ മൈതാനിയിൽ സ്നേഹ തണ്ണീർക്കുടം സ്ഥാപിച്ചു.സ്നേഹ തണ്ണീർക്കുടം പദ്ധതിയുടെ ഉദ്ഘാടനം തൃത്താല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മാരായ എ.കെ.രവി,കെ.ഗോപാലൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ വിജേഷ് കുട്ടൻ,പ്രകൃതി സംരക്ഷണസംഘം സംസ്ഥാന കമ്മിറ്റി അംഗം എൻ.ഷാജി തോമസ്,ജില്ലാ കമ്മിറ്റി അംഗം റഫീഖ് കടവല്ലൂർ, പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ കോർഡിനേറ്റർ മുനീർ കാശാമുക്ക്,പ്രകൃതി സംരക്ഷണ സംഘം നിർദ്ധേശക നിർവ്വാഹക സമിതി അംഗവും,ചാലിശ്ശേരി പഞ്ചായത്ത് കോർഡിനേറ്ററും ആയ പ്രദീപ് ചെറുവശ്ശേരി എന്നിവർ പങ്കെടുത്തു.