30 April 2024 Tuesday

ചാലിശ്ശേരിയില്‍ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സഹോദരങ്ങളെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി

ckmnews

ചാലിശ്ശേരിയില്‍ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സഹോദരങ്ങളെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി


കൂറ്റനാട് :നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സഹോദരങ്ങളെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി.പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസ് സമർപ്പിച്ച ശുപാർശയിൽ ആണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ തിരുമിറ്റക്കോട്,ഇരുമ്പകശ്ശേരി പള്ളത്ത് വീട്ടിൽ ജുബൈർ(26), ജുനൈദ് (23) എന്നീ സഹോദരങ്ങളെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ)നിയമം വകുപ്പ് 3 പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചത്.പാലക്കാട് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടികൾ സ്വീകരിച്ചത്.ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാർ.കെ അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു.2023 വർഷത്തിൽ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പ്രതികൾ പെൺകുട്ടികളെ അശ്ലീല കമൻറ് ചെയ്തത് ചോദിച്ചതിലുളള വിരോധം വെച്ച് ബസ്സിന്റെ ചില്ല് അടിച്ച് പൊട്ടിച്ച് ബസ്സിൽ യാത്ര ചെയതിരുന്നവരെ ആക്രമിച്ച് കൊലപാതകശ്രമം നടത്തിയതിന് കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചത്.