09 May 2024 Thursday

ചാലിശേരി ജി.സി.സി ക്ലബ്‌ വാർഷിക ജനറൽ ബോഡിയോഗം നടത്തി

ckmnews


ചാലിശ്ശേരി ജി.സി .സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ   വാർഷിക ജനറൽ ബോഡിയോഗം നടത്തി.ക്ലബ്ബ് ഹൗസിൽ നടന്ന യോഗത്തിൽ വിടപറഞ്ഞ വ്യക്തികൾക്ക് അനുശോചനവും മൗനപ്രാർത്ഥനയും നടത്തി.യോഗത്തിൽ പ്രസിഡന്റ് ഷാജഹാൻ നാലകത്ത് അധ്യക്ഷനായി.ചടങ്ങിൽ പ്ലസ്ടു പരീക്ഷയിൽ ചാലിശേരി ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ നഫ നസ്രിൻ, എം.ബി.ബി. എസ്  കരസ്ഥമാക്കിയ ഡോ ക്രിസ്റ്റിൻ ജെയിംസ്,ആഷൽ മറിയ സജി, പാലക്കാട്‌ ജില്ലാ സബ്ജൂനിയർ ഫുട്ബാൾ ടീം അംഗം പ്രിനിൽ എന്നിവരെ അനുമോദിച്ചു.സെക്രട്ടറി നൗഷാദ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.ട്രഷറർ എ.എം ഇക്ബാൽ വരവ് -ചിലവ് കണക്ക് അവതരിപ്പിച്ചു, അക്കാദമി റിപ്പോർട്ട്‌ ക്ലബ്ബ് അംഗവും കേരള പോലീസ് ഫുട്ബോൾ ടീം ക്യാപ്റ്റനുമായ  ശ്രീരാഗ് അമ്പാടി അവതരിപ്പിച്ചു.ചർച്ചകൾക്കു പ്രസിഡന്റ് മറുപടികൾ നൽകി, റിപ്പോർട്ടുകൾ ഐക്യകണഠനെ പാസ്സാക്കി.ക്ലബ്ബ് രക്ഷാധികാരികളായ ബിനു ബാബുനാസർ എന്നിവർ യോഗം നിയന്ത്രിച്ചു.പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റ് റോബർട്ട്  തമ്പി സെക്രട്ടറി എ.എം ഇക്ബാൽ ട്രഷറർ ടി.എം ബഷീർ വൈസ് പ്രസിഡന്റുമാരായി സി.വി. മണികണ്ഠൻ ജിജു ജെക്കബ് ജോ : സെക്രട്ടറി മാരായ ബാബു സി. പോൾ , ബഷീർ മോഡേൺ എക്യുസ്ക്യൂട്ടീവ് അംഗങ്ങളായി  എ.എം നൗഷാദ്, എ.സി. ജോസ്  , പി.സി. തോംസൺ , എ.സി. ജോൺസൺ , റംഷാദ് , നാസർ , ബോബൻ , ബാബു സി പോൾ  , എ.പി ഹുസൈൻ , സി.വി. ഷാബു ,  ശശി കരിപ്പാലി , ശ്രീജിത്ത് , ശ്രീരാഗ് അമ്പാടി , നാസർ , ഷൈബിൻ ,സിയാദ് ,അബുതാഹിർ റംഷാദ് , എ.പി ഹുസെൻ  എന്നിവരെയും  തെരഞ്ഞെടുത്തു