08 May 2024 Wednesday

പട്ടാമ്പി നഗരസഭയുടെ നേതൃത്വത്തിൽ സൗന്ദര്യവൽക്കരണം പൂർത്തിയാക്കി

ckmnews

പട്ടാമ്പി : കോളേജിന് അന്താരാഷ്ട്ര മുഖം നൽകുക എന്ന ലക്ഷ്യത്തോടെ പട്ടാമ്പി നഗരസഭയുടെ നേതൃത്വത്തിലാണ് സൗന്ദര്യവൽക്കരണം പൂർത്തിയാക്കിയത്.

ചിത്രകാരന്മാരായ രാജേഷ് നടുവട്ടം, മണികണ്ഠൻ വിളയൂർ, രവികുമാർ പട്ടാമ്പി, തുടങ്ങിയവരാണ് ചുറ്റുമതിലിൽ വർണ്ണക്കാഴ്ചകൾ ഒരുക്കിയത്.

10 ലക്ഷം രൂപയാണ് കോളേജ് സൗന്ദര്യവൽക്കരണത്തിന് നഗരസഭ ചിലവഴിച്ചത്.

ചുമർചിത്രങ്ങൾക്ക് പുറമേ ഇന്റർലോക്ക് നടപ്പാത,സ്ട്രീറ്റ് ലൈറ്റ്, തണൽ മരങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

വരും ദിവസങ്ങളിൽ പാതയിൽ വിദ്യാർഥികൾക്ക് ഇരിക്കുവാനും മറ്റും ബെഞ്ചും ഒരുക്കും.

ഇതോടൊപ്പം പട്ടാമ്പി ടൗണിലും മറ്റു സമാനമായി നഗര സൗന്ദര്യ പ്രവർത്തനങ്ങൾ നടത്താനാണ് നഗരസഭ ലക്ഷ്യം ഇടുന്നത്