08 May 2024 Wednesday

തൃത്താലയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതര പരിക്ക്

ckmnews



തൃത്താല: തൃത്താല  സെന്ററിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്. ചൊവ്വാഴ്ച്ച വൈകീട്ട് 4  മണിയോടെയാണ് അപകടം.നിയന്ത്രണംവിട്ട കാര്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചതിന് ശേഷം റോഡകരിലെ ഇലക്ട്രിക് പോസ്റ്റിലും പിന്നീട് സമീപത്തെ വീടിന്റെ മതിലിലും ഇടിച്ചാണ് കാര്‍ നിന്നത് .ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് പോസ്റ്റ് രണ്ടായി മുറിഞ്ഞു.വീടിന്റെ മതിലും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട് .